കോട്ടയം: കൊലപാതകശ്രമ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ മലയാറ്റൂർ തോട്ടുവ ഭാഗത്ത് ചിറ്റേത്ത് വീട്ടിൽ പ്രകാശ് സി.എസ് (45) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ലോഡ്ജിൽ തന്റെ കൂടെ ഒരുമിച്ച് താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 8 മണിയോടുകൂടി ഇവരുടെ റൂമിൽ വച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് പ്രകാശ് തന്റെ കയ്യിൽ കരുതിയിരുന്ന പേനാകത്തി കൊണ്ട് പത്തനംതിട്ട സ്വദേശിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീകുമാർ എം, എസ്.ഐമാരായ റിൻസ് എം. തോമസ്,
അനീഷ് വിജയൻ, സി പി.ഓ മാരായ ദിലീപ് വർമ്മ, രഞ്ജിത്ത് ജി, ബിജു ഇ.റ്റി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.