കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ആകെ വോട്ടർമാർ..കന്നി വോട്ടർമാർ..നിയോജക മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം...

കോട്ടയം; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ കന്നി വോട്ടർമാരുടെ എണ്ണം ഇക്കുറി 30,000 കടന്നു. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ടർമാരെക്കാൾ 31,020 പേർ കൂടുതൽ ഇത്തവണ വോട്ടർമാരായുണ്ട്.

ഇവരിൽ മുപ്പതിനായിരത്തിനു മുകളിൽ ആളുകൾ ആദ്യമായി വോട്ട് ചെയ്യുന്നവരാണ്.  2019ലെ തിരഞ്ഞെടുപ്പിലെ ആകെ വോട്ടർമാരുടെ എണ്ണം 12,05,376 ആയിരുന്നു. 

ഇത്തവണ വോട്ടർമാരുടെ എണ്ണം 12, 36,396. സ്ത്രീ വോട്ടർമാരാണ് കോട്ടയം മണ്ഡലത്തിൽ ഇക്കുറിയും മുന്നിൽ. 6,37,517 സ്ത്രീവോട്ടർമാരുള്ളപ്പോൾ പുരുഷ വോട്ടർമാരുടെ എണ്ണം – 5,98,865. ട്രാൻസ്ജെൻഡർ വോട്ടർമാർ 14 പേരുണ്ട്. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പും ഏപ്രിൽ മാസത്തിലായിരുന്നു. എന്നാൽ അന്ന് ചൂട് ഇത്രത്തോളം വർധിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പരമാവധി വോട്ടർമാരെ പോളിങ് ബൂത്തിൽ എത്തിക്കുക എന്ന വെല്ലുവിളിയാണു മുന്നണികൾക്കും സ്ഥാനാർഥികൾക്കുമുളളത്. 

പരാതി, സംശയം; ഇവിടെ ചോദിക്കാം കോട്ടയം ∙ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനത്തിനുള്ള സംശയങ്ങളും പരാതികളും അറിയിക്കുന്നതിന് കലക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തനസജ്ജമാണ്. 

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികൾ,  തിരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങൾ എന്നിവയ്ക്കു കൺട്രോൾ റൂം മുഖേന മറുപടി ലഭിക്കും. ഫോൺ: 0481-2995021.  

തിരഞ്ഞെടുപ്പിന്റെ മേൽനോട്ടം ഇനി ഇവർക്ക് 

കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിൽ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നോഡൽ ഓഫിസർമാരെ നിയോഗിച്ചു. ചുമതലകളും നോഡൽ ഓഫിസർമാരും മാതൃകാ പെരുമാറ്റച്ചട്ടം, മനുഷ്യവിഭവശേഷി, ക്രമസമാധാനം, പരാതി നിർവഹണം: ബീന പി. ആനന്ദ്, എഡിഎം – ഫോൺ: 9446564800.  ഇടിപിബിഎസ്, പോസ്റ്റൽ ബാലറ്റ്: ജി. അനീസ്, അസിസ്റ്റന്റ് ഡയറക്ടർ, തദ്ദേശ വകുപ്പ് – 9497323894.  

ലോജിസ്റ്റിക്സ്: ടി.എസ്. ജയശ്രീ, തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടർ – 8547610056) തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: എസ്.ആർ. അനിൽകുമാർ, ഫിനാൻസ് ഓഫിസർ, കലക്ടറേറ്റ് – 9497667360 മാധ്യമങ്ങൾ: എ. അരുൺ കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ – 9495119702 സ്വീപ്: എം. അമൽ മഹേശ്വർ, പുഞ്ച സ്പെഷൽ ഓഫിസർ – 8547610058 ഐടി, സാങ്കേതികവിദ്യ ഉപയോഗം: റോയി ജോസഫ്, അഡീഷനൽ ഡിസ്ട്രിക്ട് ഇൻഫർമാറ്റിക് ഓഫിസർ –  9447722682 

ബാലറ്റ് പേപ്പർ: എസ്.എൻ. അനിൽകുമാർ, ഹുസൂർ ശിരസ്തദാർ, കലക്ടറേറ്റ് – 8547610059 പരിശീലനം, പോളിങ് ഉദ്യോഗസ്ഥരുടെ വോട്ട്: നിജു കുര്യൻ, തഹസിൽദാർ (എൽആർ) ചങ്ങനാശേരി –  9447391090 പോളിങ് ഉദ്യോഗസ്ഥരുടെയും വോട്ടർമാരുടെയും ക്ഷേമം: ജെബിൻ ലോലിത സെയ്ൻ, ജില്ലാ വനിതാ ശിശു വികസന ഓഫിസർ – 9846789239 

ഇവിഎം, വിവി പാറ്റ് നിർവഹണം: പി. അജിത്കുമാർ, തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയർ സൂപ്രണ്ട് – 9961377809 ട്രാൻസ്പോർട്ട് മാനേജ്മെന്റ്: കെ. അജിത്കുമാർ, ആർടിഒ കോട്ടയം – 9447312779 നിരീക്ഷകർ: ആർ. രഞ്ജിത്ത്, ഓഡിറ്റ് ഓഫിസർ, ഓഡിറ്റ് വിഭാഗം, സംസ്ഥാന ജിഎസ്ടി വകുപ്പ്  ഏറ്റുമാനൂർ –  9946447040 

പോളിങ് സ്റ്റേഷനുകളിൽ ഉറപ്പാക്കേണ്ട സൗകര്യങ്ങൾ: ബെവിൻ ജോൺ വർഗീസ്, പ്രോജക്ട് ഡയറക്ടർ, തദ്ദേശ ഭരണവകുപ്പ് – 9847493219 മെറ്റീരിയൽ മാനേജ്മെന്റ്: പി.ജി. മിനിമോൾ, തഹസിൽദാർ (ആർആർ) – 9496885566 ഭിന്നശേഷി വോട്ടർമാരുടെ ക്ഷേമം:  പി. പ്രദീപ്, ജില്ലാ സാമൂഹിക നീതി ഓഫിസർ – 9495627069

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ്  കോട്ടയം പാർലമെന്റ്  മണ്ഡലത്തിലെ വോട്ടിങ് നില ആകെ വോട്ടർമാർ – 12,05,376 പോൾ ചെയ്ത വോട്ടുകൾ – 9,07,719 പുരുഷ വോട്ടർമാർ – 5,90,266 സ്ത്രീ വോട്ടർമാർ – 6,15,102 ട്രാൻസ്ജെൻഡർ – 8 പിറവം  ആകെ വോട്ടർമാർ – 198949 പോ‍ൾ ചെയ്ത വോട്ടുകൾ – 149463 പോളിങ് ശതമാനം – 75.13 പാലാ ആകെ വോട്ടർമാർ – 177550 പോൾ ചെയ്ത വോട്ടുകൾ – 129037 പോളിങ് ശതമാനം – 72.68 കടുത്തുരുത്തി ആകെ വോട്ടർമാർ – 181036 പോൾ ചെയ്ത വോട്ടുകൾ – 128726 പോളിങ് ശതമാനം – 71.11

വൈക്കം ആകെ വോട്ടർമാർ – 160765 പോൾ ചെയ്ത വോട്ടുകൾ – 128365 പോളിങ് ശതമാനം – 79.85 ഏറ്റുമാനൂർ ആകെ വോട്ടർമാർ – 161593 പോൾ ചെയ്ത വോട്ടുകൾ – 124831 പോളിങ് ശതമാനം – 77.25 കോട്ടയം  ആകെ വോട്ടർമാർ – 156657 പോൾ ചെയ്ത വോട്ടുകൾ – 119912 പോളിങ് ശതമാനം – 76.54 പുതുപ്പള്ളി  ആകെ വോട്ടർമാർ – 168826 പോൾ ചെയ്ത വോട്ടുകൾ – 127385 പോളിങ് ശതമാനം– 75.45.

ഇപ്പോഴത്തെ  വോട്ടർമാരുടെ എണ്ണം (അസംബ്ലി മണ്ഡലം തിരിച്ച്) പിറവം ആകെ – 2,03135 പുരുഷൻ : 97975 സ്ത്രീ: 1,05159 ട്രാൻസ്ജെൻഡർ: 1 പാലാ ആകെ – 1,83821 പുരുഷൻ: 88987 സ്ത്രീ:  94834 കടുത്തുരുത്തി ആകെ – 1,85297 പുരുഷൻ: 90,129 സ്ത്രീ: 95166 ട്രാൻസ്ജെൻഡർ: 2 വൈക്കം ആകെ – 1,61040 പുരുഷൻ: 78001 സ്ത്രീ: 83036 ട്രാൻസ്ജെൻഡർ:  3

ഏറ്റുമാനൂർ ആകെ1,65363 പുരുഷൻ: 80402 സ്ത്രീ: 84959 ട്രാൻസ്ജെൻഡർ: 2 കോട്ടയം ആകെ – 1,61004 പുരുഷൻ: 77401 സ്ത്രീ: 83602 ട്രാൻസ്ജെൻഡർ: 1 പുതുപ്പള്ളി ആകെ 1,76736 ആൺ: 85970 സ്ത്രീ: 90761 ട്രാൻസ്ജൻഡർ: 5 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ്  കോട്ടയം പാർലമെന്റ് മണ്ഡലം വോട്ടർമാരുടെ എണ്ണം  12, 36,396 സ്ത്രീ വോട്ടർമാർ 6,37,517  പുരുഷ വോട്ടർമാർ  5,98,865 ട്രാൻസ്ജെൻഡർ വോട്ടർമാർ 14 ആയുധം കൈവശം വയ്ക്കുന്നതിന്  നിരോധനം  

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുജനങ്ങൾ ആയുധം കൈവശം വയ്ക്കുന്നതു നിരോധിച്ചു. തോക്കുകൾ, വാളുകൾ, ലാത്തികൾ തുടങ്ങിയവ പൊതുജനം ഉപയോഗിക്കുന്നതു വിലക്കിക്കൊണ്ടാണ് ഉത്തരവ്.  

തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്ന ജൂൺ നാലുവരെ വിലക്കു തുടരും. നിയമപ്രകാരവും ആചാരപ്രകാരവും ആയുധങ്ങൾ പ്രദർശിപ്പിക്കാൻ അവകാശമുള്ള സമുദായങ്ങൾക്ക് ഈ വിലക്ക് ബാധകമായിരിക്കില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !