കുടുംബശ്രീയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ തോമസ് ഐസക്കിന് മുഖ്യവരണാധികാരിയായ ജില്ലാ കളക്ടര്‍ താക്കീത് നല്‍കി.

പത്തനംതിട്ട: കുടുംബശ്രീയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പത്തനംതിട്ടയിലെ ഇടതു സ്ഥാനാര്‍ഥി തോമസ് ഐസക്കിന് മുഖ്യവരണാധികാരിയായ ജില്ലാ കളക്ടര്‍ താക്കീത് നല്‍കി.

കഴിഞ്ഞ ദിവസമാണ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഇതു സംബന്ധിച്ച കത്ത് ഐസക്കിന് കൈമാറിയത്.യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമനാണ് ചട്ടലംഘനം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നത്. 

പന്തളം തെക്കേക്കര പഞ്ചായത്തില്‍ നടന്ന കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്റെ വായ്പ നല്‍കുമെന്ന് സ്ഥാനാര്‍ഥി വാഗ്ദാനം ചെയ്തിരുന്നതായും കെ-ഡിസ്‌കിന്റെ സൗകര്യങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നുമായിരുന്നു പരാതിയിലുണ്ടായിരുന്നത്. പരാതിയെ തുടര്‍ന്ന് കളക്ടര്‍ ഐസക്കില്‍നിന്ന് വിശദീകരണം തേടി.

കുടുംബശ്രീ യോഗത്തില്‍ വോട്ടു ചോദിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ കളക്ടറുടെ വിശദമായ അന്വേഷണത്തില്‍ കുടുംബശ്രീ യോഗത്തില്‍ ചട്ടലംഘനം നടന്നതായി ബോധ്യപ്പെട്ടു.

പന്തളം തെക്കേക്കര പഞ്ചായത്തിലെ പറപ്പെട്ടിയിലാണ് പരാതിക്ക് അടിസ്ഥാനമായ കുടുംബശ്രീ യോഗം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും കളക്ടര്‍ പരിശോധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചട്ടലംഘനം ആവര്‍ത്തിക്കരുതെന്നുള്ള താക്കീത് കളക്ടര്‍ നല്‍കിയത്. വിവരം സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !