കർണാടക: കർണാടകയിലെ ബീദറിലെ ആനദൂര ഗ്രാമത്തില്‍ മൂന്ന് ദിവസം മൃതദേഹം കിടന്നിരുന്ന ടാങ്കിലെ വെള്ളം കുടിച്ചതില്‍ നാട്ടുകാർക്ക് ആശങ്ക.
ഗ്രാമവാസിയായ രാജു ഷൈലേഷ് (27) ദാമ്പത്യ തർക്കത്തെ തുടർന്ന് മാർച്ച് 27 ന് ടാങ്കില്‍ ചാടി ജീവിതം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യമറിയാതെ നാട്ടുകാർ വെള്ളം സാധാരണപോലെ ഉപയോഗിച്ചു. മൃതദേഹം അഴുകിയതോടെ ടാപ്പുകളില്‍ മലിനജലം ലഭിച്ചത് നാട്ടുകാർ ഗ്രാമപഞ്ചായത്തിനെ അറിയിച്ചു.തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഷൈലേഷിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം ടാങ്കില്‍ നിന്ന് പുറത്തെടുത്തത്.
രാജുവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇയാളുടെ ഭാര്യ ആറുമാസം മുൻപ് പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. അതിനുശേഷം തിരിച്ചെത്തിയില്ല. നിരാശനായ രാജു ടാങ്കില്‍ ചാടി ജീവനൊടുക്കിയതായി അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗ്രാമവാസികള്‍ മലിനജലം കഴിച്ചതിനാല്‍ മുൻകരുതല്‍ നടപടിയായി ഗ്രാമത്തില്‍ ആരോഗ്യവകുപ്പ് താല്‍ക്കാലിക മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.
ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടൻ വൈദ്യസഹായം തേടണമെന്ന് ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഓഫീസർ ഡോ. ധ്യാനേശ്വര് നീർഗുഡി ഗ്രാമവാസികളോട് നിർദ്ദേശിച്ചു.
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.