ഗവർണ്ണർ സർക്കാർ പോരിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് നിർദ്ദേശം..' ഡോ. സിസ തോമസിനെതിരായ സർക്കാരിന്റെ ഹർജി വാദം പോലും കേൾക്കാതെ സുപ്രിം കോടതി തള്ളി

ഡൽഹി;കേരള സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി.

മുൻ വിസി ഡോ. സിസ തോമസിനെതിരായ സർക്കാരിന്റെ ഹർജി വാദം കേൾക്കാതെ സുപ്രീം കോടതി തള്ളി.


ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു.കേസിൽ വിശദമായ വാദം കേൾക്കാതെയാണ് സർക്കാരിന്റെ ഹർജി തള്ളിയത്. സിസ തോമസിനെതിരായ നടപടി നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 

ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.മുൻ വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീം കോടതി അസാധുവാക്കിയതിനെ തുടർന്നാണ് യൂണിവേഴ്സിറ്റി - യുജിസി ചട്ടങ്ങൾ പ്രകാരം സിസ തോമസിനെ താൽക്കാലിക വിസിയായി ഗവർണർ നിയമിച്ചത്.

ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ, സിസയുടെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചു. അതിന് ശേഷമാണ് സർക്കാരിന്റെ അനുമതി കൂടാതെ വിസി സ്ഥാനം ഏറ്റെടുത്തെന്ന് ആരോപിച്ച് അവർക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

തനിക്കെതിരായുള്ള സർക്കാരിന്റെ നോട്ടീസിനെതിരെ സിസ തോമസ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ശിക്ഷ നടപടികൾ തുടരാമെന്ന് ഉത്തരവിട്ടു. ഇതിനെതിരെ സിസ ഹൈക്കോടതിയെ സമീപിച്ചു.

ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്നും സിസയെ നിയമിച്ചത് യൂണിവേഴ്‌സിറ്റി - യുജിസി ചട്ടങ്ങൾ അനുസരിച്ചാണെന്നും ഉത്തരവിട്ടു. ഈ വിധിക്കെതിരെയാണ് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !