കൊച്ചി: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായിരുന്ന പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം കേരള രാഷ്ട്രീയത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ പദ്മജയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി..jpeg)
ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു. ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല എന്നാണ് ഹരീഷ് പേരടി കുറിച്ചത്. വനിതാദിനാശംസകൾ നേർന്നുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.
മാർച്ച്-8.. ലോകവനിതാദിനം..നിങ്ങൾക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം..പക്ഷെ ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു...ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല..എല്ലാവർക്കും ലോക വനിതാദിനാശംസകൾ.- ഹരീഷ് പേരടി കുറിച്ചു.
ഇന്നലെ വൈകിട്ട് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു വച്ചാണ് പദ്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവദേക്കർ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം.
പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും അതുകൊണ്ടു മാത്രമാണ് ബിജെപി ചേരുന്നതെന്നും പദ്മജ പറഞ്ഞു. കോൺഗ്രസിൽ നിന്ന് നേരിട്ട അവഗണനയെക്കുറിച്ചും ഇവർ തുറന്നു പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.