കോയമ്പത്തൂര്‍: സീറ്റു ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂര്‍ത്തി അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് പുലർച്ചെയായിരുന്നു അന്ത്യം.
ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എംഡിഎംകെ നേതാവാണ്.ഞായറാഴ്ച പുലർച്ചെ 2.30നാണ് റൂമിൽ അബോധാവസ്ഥയിൽ ഗണേശമൂർത്തിയെ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു മാറ്റുകയുമായിരുന്നു. ഉറക്കഗുളിക വെള്ളത്തിൽ കലക്കിയതായി റൂമിൽനിന്നു കണ്ടെത്തിയിരുന്നു
ഇത്തവണ തെരഞ്ഞെടുപ്പിൽ ഗണേശമൂർത്തിക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഇതിൽ അദ്ദേഹം കടുത്ത നിരാശയിലായിരുന്നു. ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന ഡിഎംഡികെ ഈ റോഡ് സീറ്റ് ഡിഎംകെയ്ക്ക് നൽകിയിരുന്നു. പകരം വിരുധുനഗർ സീറ്റിലാണ് എംഡിഎംകെ മത്സരിക്കുന്നത്. ഇവിടെ എംഡിഎംകെ നേതാവ് വൈകോയുടെ മകൻ ദുരൈ വൈകോയാണ് സ്ഥാനാർത്ഥി.
മുതിർന്ന നേതാവായ ഗണേശമൂർത്തിയോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഗണേശമൂർത്തിക്ക് സീറ്റ് നൽകാമെന്ന് പാർട്ടി നേതൃത്വം അനുനയ ശ്രമം നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.