എറണാകുളം: കിഴക്കമ്പലം പഞ്ചാത്തില്‍ ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പൂട്ടിച്ചതിനു പിന്നില്‍ സിപിഎമ്മും ശ്രീനിജന് എംഎല്‍എയുമാണെന്ന് ആരോപിച്ച് ട്വന്റി20 പാര്‍ട്ടിയുടെ പ്രതിഷേധം.കിഴക്കമ്പലത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
പാവപ്പെട്ടവര്‍ക്കും സാധാരണക്കാരായ രോഗികള്‍ക്കുവേണ്ടി തുടങ്ങിയ ട്വന്റി20 മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചത് ജനദ്രോഹ നടപടിയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ട്വന്റി20 പാര്‍ട്ടി പ്രഖ്യാപിച്ചതാണ് മെഡിക്കല്‍ സ്റ്റോര്‍ തുറക്കുമെന്നത്. എന്നാല്‍ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ച് അത് പൂട്ടിച്ചത്
ജനവഞ്ചനയാണ്. ജനങ്ങളുടെ ജീവനും ആരോഗ്യവും വച്ച് രാഷ്ട്രീയം കളിക്കുന്ന സിപിഎമ്മിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ് പറഞ്ഞു.
ഈ മാസം 21 നായിരുന്നു കിഴക്കമ്പലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്ന് മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മെഡിക്കല്‍ സ്റ്റോര്‍ തുറന്നതിനെതിരെ കിഴക്കമ്പലം സ്വദേശികളായ 2 പേര് പരാതി നല്കി.
ട്വന്റി20 പാര്‍ട്ടിയുടെ ചിഹ്നം തന്നെയാണ് മെഡിക്കല്‍ സ്റ്റോറുള്‍പ്പെട്ട ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റേതെന്നും ബില്ലിലും ഉണ്ടെന്ന് റിട്ടേണിംഗ് ഓഫീസര്‍ കണ്ടെത്തിയതോടെയാണ് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്.റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറാണ് മെഡിക്കല്‍ സ്റ്റോര്‍ പൂട്ടാന്‍ ഉത്തരവിട്ടത്. പരാതിക്ക് പിന്നില്‍ സിപിഎമ്മും ശ്രീനിജനുമാണെന്നാണ് ട്വന്റി20 പാര്‍ട്ടി ആരോപിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.