കൊച്ചി: എറണാകുളം ഓള്‍ഡ് കതൃക്കടവില്‍ സ്പായുടെ മറവില്‍ അനാശാസ്യകേന്ദ്രം നടത്തിയ കേസില്‍ ഗുണ്ട ഭായ് നസീറിനെ പൊലീസ് പ്രതിചേർത്തു.
ഇയാള്‍ മുൻകൈയെടുത്താണ് സ്പാ തുടങ്ങിയതെന്നും കൂട്ടാളികളാണ് സ്ഥാപനം നോക്കിനടത്തിയിരുന്നതെന്നും കണ്ടെത്തിയതിന് പിന്നാലൊണ് നടപടി. ഒൻപതാം പ്രതിയായ ഭായ് നസീർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ എട്ടുപേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സജിമോൻ (45), മലപ്പുറം പൊന്നാനി സ്വദേശി ഫൈസല്‍ ഹമീദ് (34), മലപ്പുറം സ്വദേശി കെ.ഷിജില്‍ (29), പാലക്കാട് തൃക്കണ്ടേരി സ്വദേശി പി. നിഷാദ് (36), കണ്ണൂർ സ്വദേശി വിപിൻദാസ് (36), മലപ്പുറം ചേലാബ്ര സ്വദേശി നൗഫല്‍ഖാൻ (27), തിരുവല്ല സ്വദേശി വി.കെ. വിനീത് (38), കൊല്ലം പത്തനാപുരം സ്വദേശി പി. വിനു (29) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ബംഗളൂരു സ്വദേശിനികളും കൊല്ലം സ്വദേശിനിയും സ്പായില്‍ ഉണ്ടായിരുന്നു.ഓള്‍ഗാ ഹോംസ്‌റ്റേയെന്ന പേരിലായിരുന്നു സ്ഥാപനം. ലൈസൻസില്ലാത്ത സ്പാ അന്നുതന്നെ പൊലീസ് പൂട്ടിച്ചതാണ്. സമീപവാസികളുടെ പരാതികളെത്തുടർന്ന് ഈ മാസം രണ്ടിന് രാത്രി നടന്ന പരിശോധനയിലാണ് ഭായ് നസീറിന്റെ കൂട്ടാളികള്‍ വലയിലായത്. എറണാകുളം സെൻട്രല്‍ അസി. കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ഒൻപതു മാസംമുമ്പാണ് മൂന്ന് നിലയുള്ള കെട്ടിടത്തില്‍ ഓള്‍ഗാ സ്പാ പ്രവർത്തനം തുടങ്ങിയത്. രാവിലെമുതല്‍ പുലർച്ചെവരെ സ്പാ പ്രവർത്തിച്ചിരുന്നതോടെയാണ് നാട്ടുകാർക്ക് സംശയമായത്. നെട്ടൂർ ഭാഗത്ത് ചുമട്ടുതൊഴിലാളിയായിരുന്നു ഭായ് നസീർ.രണ്ട് പതിറ്റാണ്ട് മുമ്പാണ് ഗുണ്ടാ ക്വട്ടേഷൻ സംഘത്തിനൊപ്പം ചേർന്നത്. കൊലപാതകശ്രമം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍, മോഷണം തുടങ്ങി 15ലധികം കേസുകളില്‍ പ്രതിയായിരുന്നെങ്കിലും മിക്ക കേസുകളിലും കോടതി കുറ്റിവിമുക്തനാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.