മധ്യപ്രദേശ്: പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ എഴുതുന്ന രസകരമായ പല ഉത്തരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലകാറുണ്ട്. ഇതെല്ലാം കണ്ട് ആളുകള്‍ പൊട്ടിച്ചിരിക്കാറുമുണ്ട്.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ജബല്പൂരില് നിന്നും പുറത്തുവരുന്ന വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയാകുന്നത്. ജബല്പൂരില് നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനി തന്റെ പരീക്ഷ ഇന്‍വിജിലേറ്ററിനോട് നടത്തിയ ഒരു അസാധാരണമായ അഭ്യര്‍ത്ഥനയാണ് ഇത്. തനിക്ക് വിവാഹം ആലോചിച്ചിരിക്കുകയാണ് എന്നും ആ വിവാഹം ഒഴിവാക്കാന്‍ എങ്ങനെയെങ്കിലും തനിക്ക് പരിക്ഷയില്‍ ജയിക്കാനുള്ള മാര്‍ക്ക് തരണം എന്നുമായിരുന്നു വിദ്യാര്‍ത്ഥിനിയുടെ അപേക്ഷ. ഇംഗ്ളീഷ് പരീക്ഷയില്‍ തോറ്റാല്‍ മാതാപിതാക്കള്‍ തന്റെ വിവാഹം നടത്തുമെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ഭയം. തോറ്റാല്‍ വിവാഹം നടത്തും എന്നും താന്‍ ജയിക്കുമോ തോല്‍ക്കുമോ എന്നറിയില്ല. എങ്കിലും അധ്യാപകന് ജയിപ്പിക്കണം എന്നാണ് വിദ്യാര്‍ത്ഥിനിയുടെ അപേക്ഷ. ഇന്ത്യയുടെ പലഭാഗത്തും ഇപ്പോഴും പെണ്‍കുട്ടികളുടെ സമ്മതം കൂടാതെ തന്നെ വിവാഹം നടക്കാറുണ്ട് എന്നതിനുള്ള ഉദാഹരണം കൂടിയാണ് ഈ സംഭവം.അതേസമയം കുട്ടികള്‍ക്ക് പഠന സമ്മര്‍ദ്ദം ഉള്ളതിനാല്‍ പല കുട്ടികളും ജയിപ്പിക്കണേ എന്ന് ഇത്തരത്തില്‍ ഉത്തരങ്ങള്‍ എഴുതുന്ന് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ചിലര്‍ അപേക്ഷിക്കുമ്പോള്‍ മറ്റുചിലര്‍ കോപ്പിയടി പോലുള്ള മാര്‍ഗങ്ങളാണ് പരീക്ഷയില്‍ ജയിക്കാനായി തിരഞ്ഞെടുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.