കോയമ്പത്തൂർ: വേൾഡ് മലയാളി ഫെഡറേഷൻ കോയമ്പത്തൂർ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 10-ന് ആവാരംപാളയത്തെ കോ ഇന്ത്യ ഹാളിൽ വെച്ച് അന്താരാഷ്ട്ര വനിതാ ദിനം 2024 ആഘോഷിച്ചു.
ഡബ്ല്യുഎംഎഫ് കോയമ്പത്തൂർ സെക്രട്ടറി ശ്രീ.സി.സി. സണ്ണി സ്വാഗതം ചെയ്തു.ഡബ്ല്യുഎംഎഫ് കോയമ്പത്തൂർ പ്രസിഡൻ്റ് പിഎംജെഎഫ് ലയൺ വി രാജൻ മേനോൻ അധ്യക്ഷ പ്രസംഗം നടത്തുകയും ഗ്ലോബൽ പ്രസിഡന്റ് ശ്രീ. പൗലോസ് തേപ്പാലയെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
ഗ്ലോബൽ പ്രസിഡണ്ട് - ശ്രീ പൗലോസ് തേപ്പാല,ഗത്തർ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ഗ്ലോബൽ കോർഡിനേറ്റർ - യുഎസ്എയിൽ നിന്നുള്ള ഡോ ആനി ലിബുവിനെ ഡബ്ല്യുഎംഎഫ് ഏഷ്യ റീജിയൺ വൈസ് പ്രസിഡൻ്റ് ശ്രീമതി വിജയലക്ഷ്മി ആദരിച്ചു, തുടർന്ന് ഡോ ആനി ലിബു മുഖ്യാതിഥി പ്രസംഗം നടത്തി.
അയർലണ്ടിൽ നിന്നുള്ള ഗ്ലോബൽ ജോയിൻ്റ് സെക്രട്ടറി ശ്രീമതി മേരി റോസിലറ്റ് ഫിലിപ്പിനെ വൈസ് പ്രസിഡൻ്റ് ശ്രീ സി എസ് അജിത് കുമാർ ആദരിച്ചു.
WMF കോയമ്പത്തൂർ മുഖ്യ രക്ഷാധികാരി - കോറൽ വിശ്വനാഥനെ ഗ്ലോബൽ പ്രസിഡൻ്റ് ശ്രീ. പൗലോസ് തേപ്പാല ആദരിച്ചു
മെൻ്റർ പേട്രൺ - ശ്രീ എം.കെ.സോമൻ മാത്യുവിനെ ഗ്ലോബൽ പ്രസിഡൻ്റും ഗ്ലോബൽ കോർഡിനേറ്ററും ആദരിച്ചു.
.WMF ഐക്കണിക് അയൺ ലേഡി അവാർഡ് കോയമ്പത്തൂരിൻ്റെ അഭിമാനവും കോയമ്പത്തൂരിലെ അയൺ ലേഡിയും ആയ ശ്രീമതി.പി.വിജയ ലക്ഷ്മി അമ്മയ്ക്കും, ഐക്കണിക് ഗേൾ അവാർഡ് ബേബി അക്ഷര ലക്ഷ്മിക്കും സമ്മാനിച്ചു.
സെൻ്റ് തോമസ് സ്കൂൾനു നൽകിയ ധന സഹായം കറസ്പോൺഡന്റ് ലയൺ സജി ഡേവിഡ്ഡ് ഏറ്റു വാങ്ങി.
സെൻ്റ് തോമസ് സ്‌കൂളിൽ മലയാളം മീഡിയം നിലനിർത്താനുള്ള ശ്രമങ്ങൾക്ക് ലയൺ സജി ഡേവിഡിനും, ഡി-അഡിക്ഷൻ സെൻ്റർ ആഭാസയിലൂടെ നൽകിയ സേവനങ്ങൾക്ക് ശ്രീമതി ഗായത്രി അരവിന്ദിനും പ്രത്യേക അനുമോദനവും, മെമൻ്റോയും നൽകി.
WMF കോയമ്പത്തൂർ വൈസ് പ്രസിഡൻ്റ് ശ്രീ കെ രവീന്ദ്രൻ, ജോയിൻ്റ് സെക്രട്ടറി ടി ഷിബു, സദാനന്ദൻ, ട്രഷറർ ജി രാജീവ് എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ ഡബ്ല്യു.എം.എഫ് ഏഷ്യ പ്രസിഡൻ്റ് ഡോ രാജേന്ദ്ര പ്രസാദ്, വൈസ് പ്രസിഡൻ്റ് ശ്രീമതി വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.പരിപാടിക്ക് മറ്റ് WMF കോയമ്പത്തൂർ കൗൺസിൽ അംഗങ്ങൾ,WMF കേരള ഭാരവാഹികൾ, WMF ദേശീയ അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ, വിവിധ സംഘടനകളുടെ ഭാരവാഹികൾ എന്നിവരും സാക്ഷ്യം വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.