ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റമായി കണക്കാക്കില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്നാട് പൊലീസിനും കേസിലെ പ്രതികള്‍ക്കും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു.
കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് പോക്സോ, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍, വിവരസാങ്കേതിക നിയമം എന്നിവ പ്രകാരം കുറ്റകരമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.സായിബാബയെ കുറ്റവിമുക്തനാക്കിയതിനു സ്റ്റേ ഇല്ല; അടിയന്തര വാദവും വേണ്ടെന്ന് സുപ്രീം കോടതി
ജനുവരിയിലാണ് മദ്രാസ് ഹൈക്കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്. ഇത്തരം ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുഴപ്പമില്ലെന്നും എന്നാല്‍ അത് പ്രചരിപ്പിക്കുകയോ പരസ്യമായി പ്രദര്‍ശിപ്പിക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ കുറ്റകരമാകൂ എന്നുമാണ് മദ്രാസ് ഹൈക്കോടതി വിധിയിലുള്ളത്.
ഇത്തരം വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഐടി ആക്ട് പ്രകാരം മേല്‍പ്പറഞ്ഞ വകുപ്പില്‍ ഉള്‍പ്പെടില്ലെന്നും വിധിയില്‍ പറയുന്നു. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിന് 28 കാരനായ യുവാവിനെതിരായ നടപടികള്‍ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
പ്രതികള്‍ക്കെതിരായ കുറ്റം പിന്‍വലിച്ചെങ്കിലും ഇന്നത്തെ കുട്ടികള്‍ അശ്ലീല ചിത്രം കാണുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും വിധി പുറപ്പെടുവിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. കുറ്റാരോപിതര്‍ക്ക് ഇത്തരം ആസക്തിയുള്ള സാഹചര്യത്തില്‍ ഇവര്‍ക്ക് കൗണ്‍സിലിങ് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. ചൈല്‍ഡ് പോണോഗ്രഫിയില്‍ അടിയന്തരമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ എക്സ്, യൂട്യൂബ്, ടെലഗ്രാം എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു.ഇത്തരം ഉള്ളടക്കം പൂര്‍ണമായും നീക്കം ചെയ്യാനോ അല്ലെങ്കില്‍ അതിലേക്കുള്ള ആക്സസ് പ്രവര്‍ത്തനരഹിതമാക്കാനോ ഇത്തരം പ്ലാറ്റ്ഫോമുകളോട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.