അബുദാബി: ലോകമെമ്പാടുമുള്ള ഐക്യത്തിന്റെയും ശാന്തിയുടെയും ഒരുമയുടേയും സ്‌നേഹത്തിന്റെയും പ്രതീകമായ ബാപ്‌സ് ഹിന്ദുക്ഷേത്രത്തിലേക്ക് സന്ദർശകരുടെ പ്രവാഹം. മുൻകൂട്ടി റജിസ്റ്റർ ചെയ്ത സന്ദർശകർക്കാണ് പ്രവേശനം. എല്ലാ മതങ്ങളില്‍പ്പെട്ട ആളുകള്‍ക്കുമായാണ് ക്ഷേത്രം വാതിലുകള്‍ തുറന്നിരിക്കുന്നത്.
സന്ദർശകരെ സഹായിക്കാൻ ബിഎപിഎസ് സ്വാമിനാരായണൻ സൻസ്തയുടെ സന്നദ്ധപ്രവർത്തകരും ജീവനക്കാരും ക്ഷേത്രത്തില്‍ സന്നിഹിതരായി കൂടെയുണ്ടാവും എങ്കിലും ക്ഷേത്രത്തില്‍ പാലിക്കേണ്ട ചില ആചാര മര്യാദകളെക്കുറിച്ച് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്.മാന്യമായ വസ്ത്രധാരണം
സന്ദർശകർ അവരുടെ തോളും കാല്‍മുട്ടുകളും മൂടുന്ന വസ്ത്രം ധരിക്കുക. വസ്ത്രങ്ങളില്‍ ആക്ഷേപകരമായ ഡിസൈനുകളും മുദ്രാവാക്യങ്ങളും കർശനമായി നിരോധിച്ചിരിക്കുന്നു.
സുതാര്യമോ അർദ്ധസുതാര്യമോ ഇറുകിയതോ ആയ വസ്ത്രങ്ങളും നിരോധിച്ചിട്ടുണ്ട്. സന്ദർശകർ ഈ മാർഗനിർദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയോ അല്ലെങ്കില്‍ അംഗീകൃത ജീവനക്കാർ അവരുടെ വസ്ത്രധാരണം അനുചിതമെന്ന് കരുതുകയോ ചെയ്താല്‍ പ്രവേശനം നിരസിക്കപ്പെട്ടേക്കാം.കുട്ടികള്‍ ഒറ്റയ്‌ക്ക് വരരുത് : ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതിന് കുട്ടികള്‍ക്കൊപ്പം മുതിർന്നവരും ഉണ്ടായിരിക്കണം.
പ്രാർഥനകളും ആചാരങ്ങളും: സാംസ്കാരിക പാരമ്പര്യങ്ങളോടും വിശ്വാസങ്ങളോടും ഉള്ള ആദരവിന്റെ അടയാളമായി ആചാരങ്ങളിലും പ്രാർഥനകളിലും പങ്കെടുക്കാൻ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. ദേവതകളോടുള്ള ബഹുമാനം: ക്ഷേത്രത്തിനുള്ളിലെ ദേവതകളെ ബഹുമാനത്തോടെ സമീപിക്കണം. സന്ദർശകർ ചിത്രങ്ങളില്‍ തൊടുന്നത് ഒഴിവാക്കണം.
വളർത്തുമൃഗങ്ങള്‍ അനുവദനീയമല്ല
ക്ഷേത്ര സമുച്ചയത്തില്‍ മൃഗങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാത്തതിനാല്‍ സന്ദർശകർ അവരുടെ വളർത്തുമൃഗങ്ങളെ കൊണ്ടുവരരുതെന്ന് അഭ്യർഥിക്കുന്നു. പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ പാടില്ല: ക്ഷേത്രപരിസരത്തിനകത്ത് പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ അനുവദനീയമല്ല. സാത്വിക ഭക്ഷണം സൈറ്റില്‍ ലഭ്യമാണ്.
പവിത്രത കാത്തുസൂക്ഷിക്കുക: ക്ഷേത്രത്തിനുള്ളിലെ ആത്മീയ അന്തരീക്ഷം സംരക്ഷിക്കുന്നതിനായി സന്ദർശകർ നിശബ്ദത പാലിക്കാൻ അഭ്യർഥിക്കുന്നു, പ്രത്യേകിച്ച്, പൂജകളും മറ്റും നടന്നുകൊണ്ടിരിക്കുമ്ബോള്‍.മൊബൈല്‍ ഫോണ്‍ ഉപയോഗം: ക്ഷേത്രത്തിന്റെ പുറംഭാഗത്ത് മൊബൈല്‍ ഫോണുകളും ചിത്രങ്ങളും അനുവദനീയമാണെങ്കിലും അവ ക്ഷേത്രത്തിനുള്ളില്‍ കർശനമായി നിരോധിച്ചിരിക്കുന്നു. ആത്മീയ അന്തരീക്ഷം നിലനിർത്താൻ, കോളുകളോ സെല്‍ഫികളോ ഫൊട്ടോഗ്രാഫിയോ ഉള്ളില്‍ അനുവദിക്കില്ല. ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയോ സൈലന്റ് മോഡില്‍ ഇടുകയോ വേണം.
ഡ്രോണുകള്‍ പാടില്ല: പ്രാദേശിക അധികൃതരില്‍ നിന്ന് മുൻകൂർ അനുമതി വാങ്ങുകയും അംഗീകൃത ജീവനക്കാരെ അറിയിക്കുകയും ചെയ്യാതെ ക്ഷേത്രപരിസരത്ത് ഡ്രോണുകള്‍ കർശനമായി നിരോധിച്ചിരിക്കുന്നു.
ബാഗേജ് നിയന്ത്രണങ്ങള്‍: പേഴ്സുകളും വ്യക്തിഗത പൗച്ചുകളും സമുച്ചയത്തിലേക്ക് അനുവദനീയമാണ്. എന്നിരുന്നാലും, ക്ഷേത്രപരിസരത്ത് ബാഗുകള്‍, ബാക്ക്‌പാക്കുകള്‍, ക്യാബിൻ ലഗേജ് എന്നിവ അനുവദിക്കില്ല. സന്ദർശകർ എത്തുമ്പോള്‍ ഇവ കൊണ്ടുവരരുതെന്നും വാഹനങ്ങളില്‍ വയ്‌ക്കണമെന്നും നിർദ്ദേശിക്കുന്നു.
ആയുധങ്ങളും മൂർച്ചയുള്ള വസ്തുക്കളും: കത്തികള്‍, ലൈറ്ററുകള്‍, തീപ്പെട്ടികള്‍ തുടങ്ങിയ അപകടകരമായ വസ്തുക്കള്‍ കണ്ടെത്തുന്നതിനും നിരോധിക്കുന്നതിനുമായി എൻട്രി പോയിന്റുകളില്‍ എക്സ്-റേ സ്കാനറുകളും മെറ്റല്‍ ഡിറ്റക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു.
പുകവലി രഹിത മേഖല: പാർക്കിങ് ഏരിയകള്‍ ഉള്‍പ്പെടെ 27 ഏക്കർ സൗകര്യത്തിലുടനീളം പുകവലി, പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു.
മദ്യ നിരോധനം: മദ്യം, വീഞ്ഞ്, മറ്റ് ലഹരിപാനീയങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മദ്യപാനം കർശനമായി നിരോധിച്ചിരിക്കുന്നു. മദ്യപിച്ചെത്തുന്ന സന്ദർശകർക്ക് പ്രവേശനം നിഷേധിക്കും.
ഗൈഡുകള്‍: വിവർത്തന, വ്യാഖ്യാന സേവനങ്ങള്‍ അനുവദനീയമായത് ക്ഷേത്ര ടൂർ ഗൈഡിന്റെ മേല്‍നോട്ടത്തില്‍ മാത്രമാണ്.
ചെരുപ്പ് : സന്ദർശകർ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുൻപ് അവരുടെ ചെരുപ്പ്, ഷൂസ് അഴിച്ചുവയ്‌ക്കണം. ഇവ സൂക്ഷിക്കുന്നതിനായി നിയുക്ത സ്ഥലങ്ങളില്‍ സൗകര്യമുണ്ട്. കൂടാതെ നഗ്നപാദനായി നടക്കുന്നതിന് പ്രത്യേക താപനില നിയന്ത്രിത ടൈലുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്.
വീല്‍ചെയർ പ്രവേശനം: വീല്‍ചെയറില്‍ എത്തുന്ന സന്ദർശകരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങള്‍ ക്ഷേത്രത്തിലുണ്ട്. ഇത് സുഗമവും സുഖപ്രദവുമായ അനുഭവം ഉറപ്പാക്കുന്നു. പ്രവേശന കവാടങ്ങളില്‍ നിശ്ചയദാർഢ്യമുള്ള ആളുകള്‍ക്ക് മുൻഗണനയും പ്രത്യേക സഹായവും നല്‍കും.
കലാസൃഷ്‌ടി സംരക്ഷണം: ക്ഷേത്രത്തിന്റെ മുൻഭാഗത്തും അകത്തളത്തിലും ഉള്ള അതിലോലമായ കൊത്തുപണികള്‍, അലങ്കാരങ്ങള്‍, പെയിന്റിങ്ങുകള്‍, സംരക്ഷണ കവറുകള്‍ എന്നിവ സന്ദർശകർ തൊടരുത്.
ശുചിത്വം : ക്ഷേത്രപരിസരത്ത് തുപ്പുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാൻ സന്ദർശകരോട് ആവശ്യപ്പെടുന്നു. മാലിന്യങ്ങള്‍ നിയുക്ത ബിന്നുകളില്‍ നിക്ഷേപിക്കണം.
ക്ഷേത്ര ചുവരുകള്‍ നശിപ്പിക്കരുത്: ക്ഷേത്ര ചുവരുകളില്‍ എഴുതുന്നതും വരയ്‌ക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.
ഫോട്ടോഗ്രാഫിയും റെക്കോർഡിങ്ങും: വാണിജ്യേതര ആവശ്യങ്ങള്‍ക്കായി വ്യക്തിഗത ഫോട്ടോഗ്രാഫിയും വിഡിയോ റെക്കോർഡിങ്ങും അനുവദനീയമാണ്,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.