കണ്ണൂര്‍: ശ്രീകണ്ഠപുരത്തിനടുത്ത് കുഴല്‍കിണര്‍ കുഴിക്കുന്ന ലോറി കത്തിനശിച്ചു. തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ മുത്തുവും സഹായിയും ഓടിരക്ഷപ്പെട്ടു.50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു പ്രാഥമിക വിലയിരുത്തല്‍.
ചെമ്പന്തൊട്ടി-നടുവില്‍ റോഡില്‍ പള്ളിത്തട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവം. നിടിയേങ്ങയില്‍ കുഴല്‍കിണറിന്റെ പണികഴിഞ്ഞു കമ്പല്ലൂരിലേക്കു പോകുകയായിരുന്ന ലോറിയാണു തീപിടിച്ചു പൂര്‍ണമായും കത്തിയത്. കമ്പല്ലൂരിലെ എം.വി.ജെ. ബോര്‍വെല്‍സ് ഉടമ സോജന് വേണ്ടി കരാറടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന ലോറിയാണിത്. ലോറിയില്‍ ഉണ്ടായിരുന്ന പുതിയ കംപ്രസര്‍ ഉള്‍പ്പെടെയാണു തീപിടിത്തത്തില്‍ നശിച്ചത്. തീപിടിത്തമുണ്ടായ സ്ഥലത്തെ മണിയംകുന്നേല്‍ മാത്യു എന്നയാളുടെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ട കാറിന്റെ പെയിന്റ് കനത്ത ചൂടില്‍ ഉരുകി നശിച്ചു. തളിപ്പറമ്പിൽ അഗ്നിരക്ഷാനിലയത്തില്‍നിന്ന് എത്തിയ രണ്ടു യൂണിറ്റ് ചേര്‍ന്ന് തീയണച്ചു.കുഴല്‍കിണര്‍ കുഴിക്കുന്ന ലോറി കത്തിനശിച്ചു; ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു,
0
തിങ്കളാഴ്ച, മാർച്ച് 04, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.