മാഡ്രിഡ്: ഫുട്ബോൾ താരങ്ങളുടെ വീടുകൾ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ ആറ് പേർ പിടിയിൽ. സ്പെയിനിലെ മാഡ്രിഡിലാണ് സംഭവം. കൊളംബിയൻ താരമായ റാഡാമെൽ ഫാൽകോ, ബ്രസീൽ താരമായ റോഡ്രിഗോ സിൽവ ഡേ ഗോസ് എന്നിവരുടെ വീടുകൾ അടക്കമാണ് മോഷ്ടാക്കൾ കൊള്ളയടിച്ചത്. സ്ത്രീകൾ അടക്കമുള്ള സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ആഡംബര വാച്ചുകൾ, ആഭരണങ്ങൾ, പണം, പിസ്റ്റളുകൾ എന്നിവയടക്കമുള്ള വസ്തുക്കളാണ് അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന മോഷ്ടാക്കളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. മാഡ്രിഡിനും പരിസരത്തുമുള്ള ആഡംബര വസതികളായിരുന്നു സംഘം ലക്ഷ്യമിട്ടത്. 2022 ജൂലൈ മുതൽ ഇത്തരം മോഷണങ്ങൾ പതിവാക്കിയ സംഘമാണ് ഒടുവിൽ പിടിയിലായത്.
ഫുട്ബോൾ താരങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ദീർഘകാലത്തോളം നിരീക്ഷിച്ച് വിശകലനം ചെയ്താണ് മോഷണം നടത്തിയിരുന്നതെന്നാണ് പൊലീസ് ഫെബ്രുവരി 13ന് വിശദമാക്കിയത്.
വീടുകളുടെ രൂപത്തേക്കുറിച്ചും മോഷ്ടാക്കൾക്ക് ധാരണ കിട്ടാൻ സഹായിച്ചത് താരങ്ങളുടെ സമൂഹമാധ്യമ അക്കൌണ്ടുകളിലെ പോസ്റ്റുകളെന്നാണ് സൂചന. വീടുകളിൽ ആരുമില്ലാത്ത സമയങ്ങളിലാണ് മോഷണങ്ങളിൽ ഏറിയ പങ്കും നടന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. വീടുകളുടെ സുരക്ഷാ സംവിധാനങ്ങളും അലാറം പോലുള്ളവയും തകരാറിലാക്കിയ ശേഷമായിരുന്നു മോഷണങ്ങൾ നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.