തല തിരിഞ്ഞ നയത്തിന് തലകുത്തി പ്രതിഷേധം: കെ എസ് ആർടിസി ജീവനക്കാരൻ്റെ വേറിട്ട പ്രതിഷേധം,

ഇടുക്കി: കെഎസ് ആർടിസി ശമ്പളം മുടങ്ങിയതിന് പിന്നാലെ തലകുത്തി നിന്ന് പ്രതിഷേധിച്ച്‌ ജീവനക്കാരൻ. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെഎസ് ജയകുമാറാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്.

ആയോധനകലയില്‍ പ്രാവീണ്യമുള്ള ആള്‍ കൂടിയാണ് ജയകുമാര്‍. അര മണിക്കൂറോളം തലകുത്തി നിന്ന് ജയകുമാര്‍ പ്രതിഷേധം തുടര്‍ന്നു.

പതിമൂന്നാം തീയ്യതി ആയിട്ടും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതായതോടെയാണ് ഇങ്ങനെയൊരു പ്രതിഷേധം നടത്താൻ ഇവര്‍ തീരുമാനിച്ചത്. സഹപ്രവര്‍ത്തകരും ജയകുമാറിന് പിന്തുണയായി കൂടെയുണ്ടായിരുന്നു

മൂന്നാര്‍-ഉദുമല്‍ പേട്ട ബസിലെ ഡ്രൈവറാണ് ജയകുമാര്‍ ബിഎംഎസ് എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡന്‍റ് കൂടിയാണ്. ഇനിയും ശമ്പളം കിട്ടിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് ഇവര്‍ അറിയിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !