അതിദാരുണം :തൊട്ടിലിൽ കഴുത്ത് കുരുങ്ങി അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം,

 കോന്നി: തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ്-നീതു ദമ്പതികളുടെ മകള്‍ ഹൃദ്യയാണ് മരിച്ചത്.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

ഇളയകുഞ്ഞിനായി കെട്ടിയ തൊട്ടിലില്‍ ഹൃദ്യ കളിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടം നടന്ന സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.  വീട്ടില്‍ മുത്തച്ഛനും മുത്തശ്ശിയും ഹൃദ്യയുമാണ് ഉണ്ടായിരുന്നത്. അപകടസമയം മുത്തശ്ശന്‍ പുറത്തേക്ക് പോയിരിക്കുകയായിരുന്നു.

മുത്തശ്ശി അടുത്തുള്ള വീട്ടിലേക്ക് പോയ സമയത്ത് ഹൃദ്യ തൊട്ടിലില്‍ കയറിയിട്ടുണ്ടാകുമെന്നാണ് അനുമാനം. സ്പ്രിംഗ് കഴുത്തില്‍ കുരുങ്ങിയതാണെന്നാണ് ഡോക്ടര്‍മാര്‍ പ്രാഥമികമായി പറയുന്നത്. കുട്ടിയുടെ കഴുത്തില്‍ സ്പ്രിംഗ് മുറുകിയ പാടുകളുണ്ട്.

മുത്തശ്ശി തിരിച്ചുവന്ന് നോക്കിയപ്പോഴാണ് കുട്ടിയെ തൊട്ടിലില്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. പെട്ടെന്ന് കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !