ഭോപ്പാൽ: പാർട്ടിക്കിടെ ഡിജെ ഓഫാക്കിയെന്നാരോപിച്ച് സഹോദരൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിൽ സാത്ന ജില്ലയിലാണ് സംഭവം.
30 കാരനായ അനിയൻ തൻ്റെ 35 വയസുള്ള ജ്യേഷ്ഠ സഹോദരനെ മഴുകൊണ്ട് കഴുത്തിന് വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ ശനിയാഴ്ച രാവിലെ ഭാര്യ പൂജ കോൾ പൊലീസിൽ പരാതി നൽകുകയായിരുന്നുഅരോയിലെ മൗഹർ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.ഡിജെ സിസ്റ്റം സ്വിച്ച് ഓഫ് ചെയ്തുവെന്നാരോപിച്ച് രാജ്കുമാർ കോളാണ് തൻ്റെ ജ്യേഷ്ഠൻ രാകേഷിനെ വെട്ടിക്കൊന്നത്. മഴു ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. രാകേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴുത്തിൽ ആഴത്തിലുള്ള വെട്ടേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല. അതേസമയം, കൊലപാതകത്തിൽ പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു. കൊല നടത്തിയതിന് ശേഷം കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു രാജ്കുമാർ. ഇയാളെ പിടികൂടിയതിന് ശേഷം കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.പാർട്ടിക്കിടെ ഡിജെ ഓഫാക്കി; ജ്യേഷ്ഠനെ മഴുകൊണ്ട് വെട്ടിക്കൊന്ന് സഹോദരൻ, അറസ്റ്റ്
0
ഞായറാഴ്ച, മാർച്ച് 10, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.