കട്ടപ്പന: മോഷണത്തിന് പിടികൂടിയ പ്രതികള്‍ മുൻപ് ഇരട്ടക്കൊലപാതകം നടത്തിയിരുന്നുവെന്ന് കണ്ടെത്തുന്നത് പോലീസിന്റെ വിദഗ്ധമായ അന്വേഷണത്തില്‍..
നവജാതശിശുവിനെയും പ്രായമായ ആളെയും കൊലപ്പെടുത്തിയെന്ന് പ്രതികളിലൊരാളായ പുത്തൻപുരയ്ക്കല്‍ നിതീഷാണ് (രാജേഷ്-31) കുറ്റസമ്മതം നടത്തിയത്. മറ്റൊരു പ്രതിയായ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു(29)വിന്റെ അച്ഛൻ വിജയനെയും സഹോദരിയുടെ കുഞ്ഞിനെയുമാണ് ഇവർ കൊലപ്പെടുത്തിയത്. ആഭിചാരക്കൊലപാതകമാണെന്നും പോലീസ് കരുതുന്നു. പ്രതിയായ വിഷ്ണുവിന്റെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ, അയാളുടെ സഹോദരിയോട് അച്ഛനെവിടെയെന്ന് ചോദിച്ചിരുന്നു. ഇതിന്, കൃത്യമായ ഉത്തരം ലഭിച്ചില്ല. തുടർന്ന് പ്രതികളെ ചോദ്യംചെയ്തപ്പോഴും മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി. പോലീസ് രഹസ്യാന്വേഷണവിഭാഗം ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. വിജയനെ കഴിഞ്ഞ ഓണംമുതല്‍ കാണാതായെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കളില്‍ ചിലർ പറഞ്ഞു.കട്ടപ്പന സി.ഐ. എൻ. സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.കൊലയ്ക്കുശേഷം ദൃശ്യം മോഡലില്‍ മൃതദേഹം മറവുചെയ്തു
എട്ടുമാസം മുൻപാണ് പ്രതികള്‍ കാഞ്ചിയാറിലെ വീട് വാടകയ്ക്ക് എടുത്തത്. ഈ വീട്ടിലെത്തി ഒരുമാസത്തിനുശേഷമാണ് വിജയൻ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. ദൃശ്യം സിനിമയിലെ രീതിയില്‍ വീടിന്റെ തറ മാന്തി മൃതദേഹം മറവുചെയ്ത് കോണ്‍ക്രീറ്റ് ഉപയോഗിച്ച് മൂടിയെന്നാണ് നിഗമനം.
പുതുതായി കോണ്‍ക്രീറ്റ് ചെയ്തതിന്റെ ലക്ഷണങ്ങള്‍ വീട്ടുടമ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതി വിഷ്ണു, അമ്മയും സഹോദരിയും പരസ്പരം കാണാതിരിക്കാൻ വീട്ടിലെ രണ്ട് മുറികളിലായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവർക്ക് പുറത്തുനിന്നാണ് ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത്.
പൂജാപുസ്തകങ്ങളും പാഴ്സലായി ഭക്ഷണം വാങ്ങിയതിന്റെ അവശിഷ്ടങ്ങളും വീട്ടില്‍ കൂടിയിട്ട നിലയിലായിരുന്നു. വീട്ടില്‍ ആരാണുള്ളതെന്നോ എത്രപേരുണ്ടെന്നോ അയല്‍വാസികള്‍ക്കും അറിയില്ലായിരുന്നു. പകല്‍ ആരെയും പരിസരത്ത് . രാത്രിയില്‍ ആളുകള്‍ വരുമായിരുന്നെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.