സ്ഥാപിത താൽപ്പര്യക്കാർ കോടതിക്കു മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റുള്ളവരെ സമ്മർദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പഴയകാല കോൺഗ്രസ് സംസ്കാരമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
അഞ്ച് പതിറ്റാണ്ടുകളായി പ്രതിബദ്ധതയുള്ളജൂഡീഷ്യറിക്കായി മുറവിളി കൂട്ടുന്ന ഇവർക്ക് രാജ്യത്തോട് ഒരു പ്രതിബദ്ധതയുമില്ലെന്നും, 140 കോടി ഇന്ത്യക്കാർ അവരെ തള്ളിപ്പറഞ്ഞതിൽ അതിശയിക്കാനില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.1970 കളിൽ ഇന്ദിരാഗാന്ധിയുടെ കാലത്ത് മൂന്ന് ജഡ്ജി നിയമനങ്ങൾ അസാധുവാക്കിയാണ് പുതിയ ഒരു ചീഫ് ജസ്റ്റിസിനെ നിയമിച്ചതെന്നും രണ്ട് വർഷത്തിന് ശേഷം ഇത് വീണ്ടും ആവർത്തിച്ചതായും, പ്രധാനമന്ത്രി ആരോപിച്ചു.
ഈ സംഭവങ്ങൾ അഭിഭാഷക സമൂഹത്തിൽ വലിയ എതിർപ്പുണ്ടാക്കിയിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് ജയറാം രമേഷും കോൺഗ്രസ് അധ്യക്ഷൻ മാല്ലികാർജുൻ ഖർഗെയും രംഗത്ത് വന്നു.പ്രസ്താവന കാപട്യത്തിന്റെ അങ്ങേ അറ്റമാണെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പോടെ ജനങ്ങൾ അദ്ദേഹത്തിനുള്ള മറുപടി നൽകുമെന്നുമായിരുന്നു ജയറാം രമേഷിന്റെ പ്രതികരണം. തന്റെ പാർട്ടിയെകുറ്റപ്പെടുത്തുന്നത് നിർത്താനുള്ള നാല് സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മല്ലികാർജുൻ ഖാർഗേയുടെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.