ഗാസയില്‍ ഭക്ഷണ വിതരണത്തിനിടെ വെടിവയ്പ്: ഞെട്ടല്‍ രേഖപ്പെടുത്തി ഇന്ത്യ,

ടെല്‍ അവീവ്: ഗാസയില്‍ ഭക്ഷണത്തിനായി കാത്തുനിന്നവർക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 112 പേർ കൊല്ലപ്പെട്ട സംഭവത്തില്‍ അഗാധമായ ഞെട്ടല്‍ രേഖപ്പെടുത്തി ഇന്ത്യ.


സാധാരണക്കാരുടെ ജീവൻ നഷ്ടമാകുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ദീർ ജയ്‌സ്വാള്‍ പറഞ്ഞു. മാനുഷിക സഹായങ്ങള്‍ കൃത്യസമയത്ത് സുരക്ഷിതമായി ഗാസയിലെ ജനങ്ങളിലേക്കെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാവിലെയാണ് ഗാസ സിറ്റിയിലെ അല്‍ - റാഷീദ് സ്ട്രീറ്റിലെ നബുല്‍സി മേഖലയില്‍ ഭക്ഷണ ട്രക്കിനടുത്തേക്ക് ഓടിയടുത്ത ആയിരക്കണക്കിന് സാധാരണക്കാർക്ക് നേരെ ഇസ്രയേല്‍ സൈന്യം വെടിയുതിർത്തത്. 760 പേർക്ക് പരിക്കേറ്റു.

ആക്രമാസക്തമായ ജനക്കൂട്ടം സൈന്യത്തിനെതിരെ തിരിഞ്ഞെന്നും മിക്കവരും കൊല്ലപ്പെട്ടത് തിക്കിലും തിരക്കിലും പെട്ടും സഹായ ലോറികള്‍ ഇടിച്ചുമാണെന്നും ഇസ്രയേല്‍ വാദിക്കുന്നു. ജനക്കൂട്ടത്തില്‍ നിന്ന് ലോറികളെ സുരക്ഷിതമായി കടത്തിവിടാൻ മുന്നറിയിപ്പ് വെടിയുതിർത്തെന്നും സൈന്യം പറയുന്നു. ഇതുവരെ 30,200ലേറെ പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !