കോട്ടയം: കേരളം ഭരിക്കുന്ന ഇടതു സർക്കാരിൻ്റെ അഴിമതിയും വിലക്കയറ്റവും കാർഷിക വിളകളുടെ വില തകർച്ചയും അക്രമ കൊലപാതക രാഷ്ട്രീയത്തിനുമെതിരെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ടർമാർ പ്രതികരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പറഞ്ഞു.
വന്യജീവികൾ മനുഷ്യനെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും വനത്തിൽ വെള്ളവും ഭക്ഷണം ലഭിക്കാഞ്ഞിട്ട ണെന്നും വനത്തിൽ തടയണകൾ നിർമ്മിക്കണമെന്നും പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.സിപിഎമ്മും എസ്എഫ്ഐയും മനുഷ്യരെ കൊല്ലുന്നത് എന്തിൻ്റെ പേരിലാണെന്നും വ്യക്തമാക്കണമെന്നും പി. ജെ ജോസഫ് ആവശ്യപ്പെട്ടു.കേരള കോൺഗ്രസ് കോട്ടയം പാർലമെൻ്റ് മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ്, കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാൻമാരായ ഇ ജെ ആഗസ്തി, കെ എഫ് വർഗീസ്, ഗ്രേസമ്മ മാത്യു , അഡ്വൈസർ തോമസ് കണ്ണന്തറ ഉന്നതാധികാര സമിതി അംഗങ്ങളായ ജോണി അരീക്കാട്ട്, ജയിസൺ ജോസഫ്, വി. ജെ.ലാലി, പ്രിൻസ് ലൂക്കോസ്, തോമസ് ഉഴുന്നാലിൽ, മാഞ്ഞൂർ മോഹൻ കുമാർ, പോൾസൺ ജോസഫ്, എ.കെ. ജോസഫ്, എലിയാ സഖറിയ, വർഗ്ഗീസ് വെട്ടിയാങ്കൽ, ചെറിയാൻ ചാക്കോ, ബേബി തുപ്പലഞ്ഞി, എബി പൊന്നാട്ട്, കെ.പി.പോൾ, മൈക്കിൾ ജയിംസ്, പ്രസാദ് ഉരുളികുന്നം, ജോയി ചെട്ടി ശ്ശേരി,ജേക്കബ് കുര്യക്കോസ് , ഷിജു പാറയിടുക്കിൽ തുടങ്ങിയവർ പ്രസംഗിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.