ഇടുക്കി: മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മംഗളം പാറയിലെ കൃഷിയിടത്തില്‍ നനക്കുന്നതിനിടെയായിരുന്നു ആക്രമണം.
വിജനമായ കൃഷിയിടമായതിനാല്‍ അക്രമം നടന്നത് അറിയാന്‍ വൈകുകയായിരുന്നു. അർധ രാത്രി ഈ വഴിയെത്തിയ ആദിവാസികളാണ് ഗുരുതര പരിക്കുകളോടെ അന്തോണിയെ കാണുന്നത്. ഉടന്‍ മറയൂര്‍ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
കാലിന് ഒടിവും നടുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി നൽകുന്ന വിശദീകരണം. കാട്ടുപോത്തുകള്‍ കൃഷിയിടങ്ങളിലിറങ്ങാതിരിക്കാൻ പ്രദേശത്ത് കൂടുതല്‍ വനപാലകരെ എത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.