മുട്ട പ്രോട്ടീൻ്റെ നല്ല ഉറവിടമാണെന്നതില്‍ സംശയമില്ല. എന്നാല്‍ മുട്ട കഴിക്കാൻ ഇഷ്ടപ്പെടാത്തവർ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച് ശരീരത്തിൻ്റെ പ്രോട്ടീൻ ആവശ്യങ്ങള്‍ നിറവേറ്റേണ്ടതുണ്ട്.
അത്തരം ചില സസ്യാഹാരങ്ങള്‍ അറിയാം.വെള്ളക്കടല
സാധാരണയായി ഏകദേശം ആറ് ഗ്രാം പ്രോട്ടീൻ ഒരു മുട്ടയില്‍ കാണപ്പെടുന്നു. എന്നാല്‍ വെള്ളക്കടലയില്‍ അര കപ്പില്‍ ഏകദേശം എട്ട് ഗ്രാം പ്രോട്ടീൻ കാണപ്പെടുന്നു. സൂപ്പ് പോലെ നിങ്ങള്‍ക്ക് പല തരത്തില്‍ വെള്ളക്കടല കഴിക്കാം. കൂടാതെ അതില്‍ മഗ്നീഷ്യം, ഫൈബർ, പൊട്ടാസ്യം, കാല്‍സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.
പരിപ്പ്
പരിപ്പ് പ്രോട്ടീൻ്റെ നല്ലൊരു ഉറവിടമാണ്. ഏകദേശം എട്ട് ഗ്രാം പ്രോട്ടീൻ അരക്കപ്പ് പരിപ്പിലുണ്ട്. തവിട്ട്, പച്ച, കറുപ്പ്, മഞ്ഞ, ചുവപ്പ്, ഓറഞ്ച് തുടങ്ങി നിരവധി ഇനങ്ങളിലും നിറങ്ങളിലും പരിപ്പ് ലഭ്യമാണ്. ഈ പയറുവർഗങ്ങള്‍ മറ്റ് പയറുവർഗങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ വേവിക്കുന്നു, അതിനാല്‍ പാചകം ചെയ്യുന്നതിനുമുമ്ബ് അവയെ കുതിർക്കേണ്ട ആവശ്യമില്ല.
മത്തങ്ങ വിത്തുകള്‍
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് മത്തങ്ങ. എന്നാല്‍, മത്തങ്ങയുടെ വിത്തും ആരോഗ്യകരവും പോഷകസമ്പന്നവുമാണ്. ഹൃദയത്തിന് ഗുണം ചെയ്യുന്ന ആരോഗ്യകരമായ കൊഴുപ്പുകളുടെയും നാരുകളുടെയും വിവിധ ആന്റിഓക്‌സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമാണ് മത്തങ്ങ വിത്തുകള്‍.
ഇത് പുരുഷന്മാർക്ക് വളരെ ഉപയോഗപ്രദമാണ്. ഏകദേശം 30 ഗ്രാം മത്തങ്ങ വിത്തില്‍ എട്ട് ഗ്രാമില്‍ കൂടുതല്‍ പ്രോട്ടീൻ കാണപ്പെടുന്നു. ഇതുകൂടാതെ, ഇരുമ്പ്, സിങ്ക്, ചെമ്പ് മഗ്നീഷ്യം, പൊട്ടാസ്യം, സെലിനിയം എന്നിവയുടെ മികച്ച ഉറവിടമാണിത്.ആല്‍മണ്ട് ബട്ടര്‍
വിവിധതരം നട്സ് കൊണ്ടുള്ള ബട്ടറുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ ആല്‍മണ്ട് ബട്ട ജനപ്രിയമാണ്. മഗ്നീഷ്യം, വൈറ്റമിന്‍ ഇ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് ആല്‍മണ്ട് ബട്ടര്‍. കൂടാതെ പ്രോട്ടീൻ്റെ മികച്ച ഉറവിടമായി കണക്കാക്കപ്പെടുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ ആല്‍മണ്ട് ബട്ടറില്‍ ഏഴ് ഗ്രാം പ്രോട്ടീൻ കാണപ്പെടുന്നു. വ്യായാമത്തിന് മുമ്പ് ഇത് വളരെ നല്ല ഊർജ സ്രോതസ്സാണ്. നിങ്ങള്‍ക്ക് ഇത് വീട്ടിലും ഉണ്ടാക്കാം.
ക്വിനോവ
ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് ക്വിനോവ. സാധാരണയായി അരിക്കു പകരം ഉപയോഗിക്കാവുന്ന ഒരു ധാന്യം ആയാണ് കീൻവയെ പരിഗണിക്കാറ്. ഒരു കപ്പ് ക്വിനോവയില്‍ ഏകദേശം ഏഴ് ഗ്രാം പ്രോട്ടീൻ കാണപ്പെടുന്നു. ഇത് വലിയ അളവില്‍ നാരുകളാല്‍ സമ്പുഷ്ടമാണ്. നിങ്ങളുടെ കുടലുകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.
വളരെയധികം പ്രോട്ടീൻ ഭക്ഷണം കഴിക്കുന്നതിൻ്റെ ദോഷങ്ങള്‍
പ്രോട്ടീൻ നിങ്ങളുടെ ശരീരത്തിന് അത്യാവശ്യമായ ഒരു പോഷകമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ പേശികള്‍ക്കും മുടിക്കും ശരീരത്തിൻ്റെ പല ഭാഗങ്ങള്‍ക്കും ആവശ്യമായ പോഷണം നല്‍കാൻ ഇത് സഹായിക്കുന്നു. എന്നാല്‍ നിങ്ങള്‍ വളരെയധികം പ്രോട്ടീൻ കഴിച്ചാല്‍ യൂറിക് ആസിഡിൻ്റെ പ്രശ്നം നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാകാം.
വിദഗ്ധരുടെ അഭിപ്രായത്തില്‍, പ്രകൃതിദത്ത രൂപത്തില്‍ ലഭിക്കുന്ന പ്രോട്ടീൻ കൂടുതല്‍ പ്രയോജനകരമാണ്. രോഗങ്ങളോ മറ്റോ ഉള്ളവർ പ്രോട്ടീൻ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതിന് മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.