23 ലക്ഷം പേരുടെ സാമൂഹിക പെൻഷനുകൾ തടഞ്ഞുവെച്ചു.പുന:സ്ഥാപിക്കാൻ കടമ്പകളേറെ,,

കോഴിക്കോട്: സാമൂഹിക ക്ഷേമ പെൻഷൻ മാസങ്ങള്‍ മുടങ്ങിയതിനുപിറകെ 23 ലക്ഷത്തോളം പേരുടെ പെൻഷൻ തടഞ്ഞുവെച്ചു. സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തടഞ്ഞുവെച്ച ഈ പെൻഷനുകള്‍ പുനഃസ്ഥാപിച്ചുകിട്ടാൻ കടമ്പകളേറെയാണ്.

സംസ്ഥാനത്ത് ആകെയുള്ള 49,28,892 ഗുണഭോക്താക്കളില്‍ 22,85,866 പേരുടെ പെൻഷൻ സസ്‍പെൻഡ് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ യഥാസമയം ഡിജിറ്റല്‍ ഒപ്പുവെക്കാത്തതും മസ്റ്ററിങ് സമയത്തെ അപാകതകളും ഗുണഭോക്താക്കള്‍ മരിച്ചതും ആധാർ ലിങ്ക് ചെയ്യാത്തതുമുള്‍പ്പെടെയുള്ള കാരണങ്ങളാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ തോതിലുള്ള സാമൂഹിക പെൻഷൻ തടഞ്ഞുവെക്കലിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 

സർക്കാർ അനുകൂല തീരുമാനമില്ലെങ്കില്‍ കാല്‍കോടിയോളം വരുന്ന പെൻഷൻകാരുടെ ആനുകൂല്യം ലഭിക്കാതാകും. സെക്രട്ടറിമാർ കൃത്യസമയത്ത് ഡിജിറ്റല്‍ സിഗ്നേച്ചർ വെക്കാത്തതുമൂലം പെൻഷൻ മുടങ്ങിയാല്‍ ഉത്തരവാദികള്‍ സെക്രട്ടറിമാർ തന്നെയാകുമെന്ന് അടുത്തിടെ സർക്കാർ ഉത്തരവിറങ്ങിയിരുന്നു. 

മസ്റ്ററിങ്ങിലെ സാങ്കേതിക പിഴവാണ് ഇത്രയും പേരുടെ പെൻഷൻ തടഞ്ഞുവെച്ചതിനിടയാക്കിയതെന്നാണ് ധനകാര്യ വിഭാഗം സൂചിപ്പിക്കുന്നത്. 13,20,228 സ്ത്രീകളുടെയും 9,65,606 പുരുഷന്മാരുടെയും പെൻഷൻ തടഞ്ഞുവെച്ചതിലുള്‍പ്പെടും. 

5,01,066 കർഷകത്തൊഴിലാളികളുടെയും 11,62,608 ഇന്ദിര ഗാന്ധി ദേശീയ വാർധക്യകാല പെൻഷൻകാരുടെയും ആനുകൂല്യം തടഞ്ഞിട്ടുണ്ട്. 

ഭിന്നശേഷിക്കാരായ 1,54,242 പേരുടെയും 50 കഴിഞ്ഞ അവിവാഹിതരായ 28,222 വനിതകളുടെയും പെൻഷൻ സസ്‍പെൻഡ് ചെയ്തിട്ടുണ്ട്. 4,39,728 വിധവകളുടെ പെൻഷൻ തടഞ്ഞ കൂട്ടത്തിലുണ്ട്. വിവാഹമോചിതർക്ക് മുൻപ് വിധവ പെൻഷൻ കൊടുത്തിരുന്നു. എന്നാല്‍, അത് തുടരേണ്ടതില്ലെന്നാണ് പുതിയ ഉത്തരവ്. 

സാമൂഹിക നീതി വകുപ്പ് കൈകാര്യം ചെയ്ത പെൻഷൻ പദ്ധതി ധനകാര്യ വകുപ്പ് ഏറ്റെടുത്തതോടെ പണം നല്‍കല്‍ മാത്രമല്ല, വ്യവസ്ഥകള്‍ തീരുമാനിക്കുന്നതും ധനകാര്യ വകുപ്പാണ്. 

ഇത് പരമാവധി ആനുകൂല്യം തടയപ്പെടുന്നതിന് ഇടയാക്കുകയാണെന്ന് ക്ഷേമസംഘടന നേതാക്കള്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !