ലോക്‌സഭ തെരഞ്ഞെടുപ്പ്: ആദ്യദിനം സമര്‍പ്പിച്ചത് 14 പത്രികകള്‍; ഇന്ന് അവധി,,

ലോക്‌സഭ തെരഞ്ഞെടുപ്പ്: ആദ്യദിനം സമര്‍പ്പിച്ചത് 14 പത്രികകള്‍; ഇന്ന് അവധി,,

 തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിനമായ ഇന്നലെ നല്‍കിയത് 14 നാമനിര്‍ദേശ പത്രികകള്‍. എട്ടു ലോക്‌സഭ മണ്ഡലങ്ങളിലായിട്ടാണ് 14 പത്രികള്‍ സമര്‍പ്പിക്കപ്പെട്ടത്. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം മുകേഷും, കാസര്‍കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അശ്വിനിയും ഇന്നലെ പത്രിക നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.

തിരുവനന്തപുരത്ത്, നാല്, കൊല്ലം-3, മാവേലിക്കര-1, കോട്ടയം-1, എറണാകുളം-1, തൃശൂര്‍-1, കോഴിക്കോട്-1, കാസര്‍കോട്-2 എന്നിങ്ങനെയാണ് ഇന്നലെ സമര്‍പ്പിച്ച പത്രികകള്‍. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഓരോ സ്ഥാനാര്‍ത്ഥികള്‍ രണ്ട് പത്രികകള്‍ വീതവും, കാസര്‍കോട് ഒരു സ്ഥാനാര്‍ത്ഥി മൂന്നു പത്രികയും സമര്‍പ്പിച്ചിട്ടുണ്ട്.

എറണാകുളത്ത് സ്വതന്ത്രനായി സിറിള്‍ സ്‌കറിയ വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷിന് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് അവധിയായതിനാല്‍ പത്രികാ സമര്‍പ്പണം ഇല്ല.

നെഗോഷ്യബിള്‍ ഇന്‍സട്രമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 31, എപ്രില്‍ ഒന്ന് തീയതികളിലും പത്രിക സമര്‍പ്പിക്കാനാവില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാല് ആണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network