വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും: എതിർപ്പുമായി മുസ്ലിം ലീ​ഗ്,,

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി കേരളത്തിൽ വോട്ടെടുപ്പ് വെള്ളിയാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെ മുസ്ലിം ലീ​ഗ്. ഏപ്രിൽ 26 വെള്ളിയാഴ്ചയാണ് സംസ്ഥാനത്തു വോട്ടെടുപ്പ്.

ഇസ്ലാം മത വിശ്വാസികൾക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതാണ് തീരുമാനമെന്നു ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.

ഇസ്ലാം മത വിശ്വാസികൾ വെള്ളിയാഴ്ച പള്ളികളിൽ ജുമ നിസ്കാരത്തിനു ഒത്തുചേരുന്ന ദിവസമാണ്. വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോ​ഗിക്കപ്പെട്ട ഉ​ദ്യോ​ഗസ്ഥർക്കും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് ഇത് പ്രയാസകരമായി മാറുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലും തമിഴ്നാട്ടിലും (19 വെള്ളിയാഴ്ച) ഈ ദിവസം തന്നെ വോട്ടെടുപ്പിനു തിരഞ്ഞെടുത്തത് അസൗകര്യമാകും.


ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു പിഎംഎ സലാം അറിയിച്ചു. കമ്മീഷൻ ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഴ് ഘട്ടമായാണ് ലോക്സഭാ തെരഞ്ഞെടുപ്പ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !