കാഞ്ഞാർ : പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സ്ഥാപനത്തിൽ ഇന്നലെ തീപിടുത്തം ഉണ്ടായി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
തീ വേഗത്തിൽ പടർന്നെങ്കിലും മൂലമറ്റത്തുനിന്ന് ഫയർഫോഴ്സ് സംഘം എത്തി തീ അണയ്ക്കുകയായിരുന്നു. ഇതോടെ സമീപപ്രദേശങ്ങളിലേക്ക് തീ പടരാതെ വൻ ദുരന്തം ഒഴിവായി.
തൊടുപുഴ - മൂലമറ്റം റോഡരികിൽ എംവിഐപി വക സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സ്ഥാപനം അനധികൃതമായി പ്രവർത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സ്ഥാപനം പൊളിച്ചുമാറ്റാൻ അധികൃതർ നിർദേശം നൽകിയിട്ടും ഉടമ ഇതിനു തയാറായിരുന്നില്ല .പല സ്ഥലങ്ങളിൽ നിന്നുള്ള ചെറുതും വലുതുമായ വാഹനങ്ങൾ വാങ്ങിക്കൊണ്ടുവന്ന് യാതൊരു മുൻകരുതലുമില്ലാതെ പൊളിച്ച് വിൽക്കുകയാണ് ചെയ്യുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.