റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ ജുബൈലിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം പൻഹാൻപടി ആലത്തിയൂർ അച്ചൂർ വീട്ടിൽ ഗോപാലകൃഷ്ണൻ ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകൻ ഷനിൽ അച്ചൂർ (29) ആണ് മരിച്ചത്. ജോലിയാവശ്യാർഥം ഖോബാറിൽ നിന്ന് ജുബൈലിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.
ഖോബാറിലെ ഒരു കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്നു ഷനിൽ. മൃതദേഹം ജുബൈൽ റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. ഭാര്യ: സുജിത, മകൾ തഷ്‌വിൻ ക്രിഷ് എന്നിവർ ഖോബാറിലുണ്ട്. സഹോദരൻ ഷാനി സൗദിയിൽ ജോലി ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.