മികച്ച പ്രേക്ഷക പ്രതികരണത്തോടെ വിജയകരമായി പ്രദർശനം തുടരുകയാണ് ഗിരീഷ് എ.ഡി ഒരുക്കിയ 'പ്രേമലു'. അഞ്ചും പത്തും തവണ ചിത്രം കണ്ടു എന്ന് നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
14 തവണ ‘പ്രേമലു’ കണ്ട ആരാധികയ്ക്ക് അണിയറപ്രവർത്തകരുടെ വക ടോപ് ഫാൻ പാസ് സമ്മാനം. കൊല്ലം സ്വദേശിയായ ആര്യആർ കുമാറിനാണ് ടോപ് ഫാൻ പാസ് ലഭിച്ചത്.മലയാളം, തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് പ്രേമലു. ഗിരീഷ് എഡിയാണ് ഈ സിനിമ സംവിധാനം ചെയ്തത്. ഇപ്പോഴും മിക്ക തിയേറ്ററുകളിലും മികച്ച പ്രകടനം തന്നെയാണ് പ്രേമലു കാഴ്ചവെക്കുന്നത്.
കൊല്ലം സ്വദേശിയായ ആര്യ ആർ കുമാർ ചിത്രം 14 തവണ കണ്ടു. ഭാവന സ്റ്റുഡിയോസിന്റെ ഒഫിഷ്യല്‍ ഇൻസ്റ്റാഗ്രാം പേജ് വഴി പ്രേമലു തെലുങ്ക് റിലീസ് അനൗണ്‍സ് ചെയ്ത പോസ്റ്റിന് താഴെ ആര്യ ഇക്കാര്യം കമന്റ് ചെയ്യുകയുമുണ്ടായി.പിന്നാലെയാണ് ടിക്കറ്റില്ലാതെ തന്നെ എത്ര തവണ വേണമെങ്കിലും തിയേറ്ററില്‍ നിന്ന് പ്രേമലു കാണുവാനുള്ള സൗകര്യം പ്രേമലു ടോപ് ഫാൻ പാസ് അണിയറപ്രവർത്തകർ നല്‍കിയത്.
ഭാവന സ്റ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്തുള്ള ആര്യയുടെ വീട്ടിലെത്തി ആര്യയ്ക്ക് പാസ് കൈമാറി. പിന്നാലെ ‘താങ്ക് യു ഭാവന സ്റ്റുഡിയോസ്. ഇനി ഞാൻ പ്രേമലു കണ്ട് കണ്ട് മരിക്കും’ എന്ന കുറിപ്പോടെ പാസ് ലഭിച്ചതിന്റെ സന്തോഷം ആര്യ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.ഇപ്പോഴും നിറഞ്ഞ ഓടിയൻസോടുകൂടി തന്നെ പ്രദർശനം തുടരുന്ന പ്രേമലു ഫെബ്രുവരി ഒൻപതിനാണ് റിലീസ് ചെയ്തത്. കേരളത്തില്‍ നിന്ന് മാത്രം സിനിമ ഇതുവരെ 45 കോടിയിലധികം രൂപ കളക്റ്റ് ചെയ്തു. അടുത്ത ദിവസങ്ങളില്‍ തന്നെ കേരളത്തില്‍ നിന്ന് മാത്രം പ്രേമലു 50 കോടി കളക്ഷൻ സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ നിരീക്ഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.