പത്തനംതിട്ട: കടംവാങ്ങിയ സ്വർണവും പണവും തിരിച്ചു നല്‍കിയില്ലെന്ന് പരാതിപ്പെട്ട് വീട്ടമ്മയുടെ ആത്മഹത്യാശ്രമം.
അയല്‍വാസിയുടെ കടയുടെ മുന്നില്‍ വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പത്തനംതിട്ട കിടങ്ങന്നൂര്‍ വല്ലനയിലാണ് സംഭവമുണ്ടായത്. രജനി ത്യാഗരാജൻ എന്ന 54കാരിയാണ് പരസ്യമായി ആത്മഹത്യാശ്രമം നടത്തിയത്. അയല്‍ വാസിയുടെ ബന്ധു കടമായി വാങ്ങിയ പണവും സ്വർണവും തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി.
അയല്‍വാസിയുടെ കടയുടെ മുന്നില്‍ വച്ച് രജനി പരസ്യമായി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.