ഇന്ത്യൻ സൈന്യത്തിന്‍റെ ആദ്യസംഘം മാലദ്വീപിൽനിന്നെത്തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി:​ മാ​​​ലദ്വീ​​​പി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ​​​ൻ സം​​​ഘ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​സം​​​ഘം ഡ​​​ൽ​​​ഹി​​​യി​​​ൽ എ​​​ത്തി​​​യ​​​താ​​​യി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം. ദ്വീ​​​പി​​​ലെ എ​​​എ​​​ൽ​​​എ​​​ച്ച് ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന സം​​​ഘ​​​മാ​​​ണ് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​തെ​​​ന്നു വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. 


ചൈ​​​ന​​​യു​​​മാ​​​യി സൈ​​​നി​​​ക ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ സൈ​​​നി​​​ക​​​ർ രാ​​​ജ്യം വി​​​ട​​​ണ​​​മെ​​​ന്ന് മു​​​യി​​​സു നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. മേ​​​യ് 10ന് ​​​ശേ​​​ഷം സാ​​​ധാ​​​ര​​​ണ വ​​​സ്ത്രം ധ​​​രി​​​ച്ച് പോ​​​ലും ഒ​​​രു ഇ​​​ന്ത്യ​​​ൻ സൈ​​​നി​​​ക​​​നെ ക​​​ണ്ടു​​​പോ​​​ക​​​രു​​​തെ​​​ന്നാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഉത്തരവ്.

ഇ​​​ന്ത്യ​​​ൻ സൈ​​​ന്യ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​സം​​​ഘം ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച​​​യ്ക്ക​​​കം രാ​​​ജ്യ​​​ത്തു​​​നി​​​ന്നും മ​​​ട​​​ങ്ങ​​​ണ​​​മെ​​​ന്ന് മാ​​​ല​​​ദ്വീ​​​പ് പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് മു​​​യ്‌​​​സു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ദ്വീ​​​പി​​​ന്‍റെ തെ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​രു​​​ന്ന 25 ഇ​​​ന്ത്യ​​​ൻ സൈ​​​നി​​​ക​​​ർ ഞാ​​​യ​​​റാ​​​ഴ്ച രാ​​​ജ്യം​​​വി​​​ട്ട​​​താ​​​യി എ​​​എ​​​ഫ്പി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ഇ​​​ന്ത്യ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക സ്ഥി​​​രീ​​​ക​​​ര​​​ണം ഇ​​​ന്ന​​​ലെ​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !