വയനാട്: എസ് എഫ് ഐയുടെ മർദ്ദനത്തില്‍ മരിച്ച പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം കൊലപാതകം ആകാൻ സാധ്യതയെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ.
സിദ്ധാർത്ഥിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നല്‍കുന്ന സൂചനകള്‍ കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും സെൻകുമാർ വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച തന്റെ പോസ്റ്റിലൂടെയാണ് ടി പി സെൻകുമാർ സിദ്ധാർത്ഥിന്റെ മരണത്തെ കുറിച്ചുള്ള സംശയങ്ങള്‍ പങ്കുവെച്ചത്.സിദ്ധാർത്ഥിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം അതൊരു തൂങ്ങിമരണം ആകാനുള്ള സാധ്യതകള്‍ വിരളമാണ് എന്നാണ് ടി പി സെൻകുമാർ അറിയിച്ചത്. തൂങ്ങിമരണത്തില്‍ സംഭവിക്കുന്ന രീതിയിലുള്ള പരിക്കുകള്‍ സിദ്ധാർത്ഥിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ബോധരഹിതനായിരിക്കുന്ന സമയത്ത് കഴുത്തു ഞെരിക്കുകയോ ശ്വാസം മുട്ടിക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങളാണ് സിദ്ധാർത്ഥിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത് എന്നും ടി പി സെൻകുമാർ ചൂണ്ടിക്കാട്ടി.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചാല്‍ ആ മരണം ഒരു തൂങ്ങി മരണം ആകാനുള്ള സാദ്ധ്യതകള്‍ വിരളമാണെന്ന് കാണാം. തൂങ്ങി മരണത്തില്‍ സംഭവിക്കുന്ന പരിക്കുകള്‍ കഴുത്തില്‍ ഇല്ല.
തീരെ അവശനായപ്പോഴ്, അല്ലെങ്കില്‍ ബോധരഹിതൻ ആയപ്പോള്‍ "Strangulate/Smothering ചെയ്ത ലക്ഷണങ്ങളാണ് കാണുന്നത്. പോലീസ് ശ്രദ്ധിച്ചില്ലെങ്കില്‍ തെളിവുകള്‍ നഷ്ടപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.