ന്യൂയോർക്ക്: യുഎസില്‍ ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കും നേർക്ക് കൊലപാതക ശ്രമങ്ങള്‍ വർധിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍, ഇന്ത്യയില്‍ നിന്നുള്ള ക്ലാസിക്കല്‍ നർത്തകനും വാഷിംഗ്ടണ്‍ സർവകലാശാലയിലെ വിദ്യാർത്ഥിയുമായ 34 കാരൻ മിസോറിയിലെ സെൻ്റ് ലൂയിസില്‍ വെടിയേറ്റു മരിച്ചു.
കഴിഞ്ഞ വർഷം പശ്ചിമ ബംഗാളില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയ കുച്ചിപ്പുഡി, ഭരതനാട്യം നർത്തകൻ അമർനാഥ് ഘോഷ് ആണ് സെൻ്റ് ലൂയിസ് അക്കാദമിയുടെയും സെൻട്രല്‍ വെസ്റ്റ് എൻഡിന്റെയും അതിർത്തിക്ക് സമീപം നിരവധി തവണ വെടിയേറ്റു കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുൻപേ അമർനാഥ് മരിച്ചതായി സെൻ്റ് ലൂയിസ് മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരം 7:15 ന് ഡെല്‍മർ ബൊളിവാർഡിലും ക്ലാരൻഡൻ അവന്യൂവിലും വെടിവയ്‌പ്പ് നടന്നതായി ‘5 ഓണ്‍ യുവർ സൈഡ്’ വാർത്താ പോർട്ടല്‍ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തുവെന്നാണ് സെൻ്റ് ലൂയിസ് മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചത്
കൊല്‍ക്കത്തയില്‍ ജനിച്ചു വളർന്ന അമർനാഥ് ചെന്നൈയിലെ കലാക്ഷേത്ര കോളജ് ഓഫ് ഫൈൻ ആർട്സിലെ പൂർവവിദ്യാർഥിയായിരുന്നു. അമേരിക്കയിലെ സെന്‍റ് ലൂയിസില്‍ മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് പഠിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.