കല്‍പ്പറ്റ: വന്യജീവികളെ നിയന്ത്രിക്കാന്‍ നിയന്ത്രിത വേട്ടയാടലിന് നയം വേണമെന്ന് ആവശ്യപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എ സുപ്രീംകോടതിയെ സമീപിച്ചു. നയരൂപീകരണത്തിന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കേരളത്തില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്നതിനിടെയാണ് അന്‍വര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ നിയന്ത്രിതമായ വേട്ടയാടല്‍ അനുവദിച്ചിട്ടുണ്ട്. അതുപോലെ, വന്യജീവി ആക്രമണം തടയാനായി നിയന്ത്രിതമായ വേട്ടയാടലിന് നയം രൂപീകരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
വന്യജീവി ആക്രമണം മൂലം കൊല്ലപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്നതിന് കോര്‍പ്പസ് ഫണ്ട് രൂപീകരിക്കണം. സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ കൃത്യമായ കര്‍മപദ്ധതിക്ക് സമിതി രൂപീകരിക്കണമെന്നും അന്‍വര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങള്‍ മൂലം സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് അന്‍വറിന്റെ നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.