ലഖ്നൗ: ഭക്ഷണം കിട്ടാന്‍ വൈകിയതില്‍ പ്രകോപിതനായി ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കൊലപാതകത്തിനു ശേഷം പ്രതി തൂങ്ങിമരിച്ചു.
ഉത്തര്‍പ്രദേശിലെ സിതാപുരിലാണ് സംഭവം. 30 കാരനായ പരാശ്രം എന്ന യുവാവാണ് 28 കാരിയായ പ്രേമ ദേവിയെ കൊന്ന് ആത്മഹത്യ ചെയ്തത്.തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പരാശ്രം ഭാര്യ പ്രേമ ദേവിയോട് ഭക്ഷണം എടുത്തു നല്കാന് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ വീട്ടിലെത്തിയ സമയം ഭക്ഷണം തയ്യാറായിരുന്നില്ല. ഭക്ഷണം കിട്ടാന്‍ വൈകിയതോടെ പരാശ്രം പ്രകോപിതനായി ഭാര്യയുമായി വാക്കേറ്റമുണ്ടാക്കി. തര്‍ക്കം മൂര്‍ച്ചിച്ചതോടെ ഇയാള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഭാര്യയെ തുരുതുരെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം വീട് അകത്തുനിന്ന് പൂട്ടിയ ശേഷം ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.