ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; യുവതിക്കും മൂന്ന് കുട്ടികള്‍ക്കും ദാരുണാന്ത്യം,,

ലക്‌നോ: യുപിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ദേവ്‌റിയ ജില്ലയിലെ ദുമ്രി ഗ്രാമത്തില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്.

ഒരു സ്ത്രീയും ഇവരുടെ മൂന്ന് കുട്ടികളുമാണ് മരിച്ചത്. ആര്‍തി ദേവി(35) ഇവരുടെ 14, 15, വയസുള്ള കുട്ടികളും 11 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുമാണ് മരിച്ചത്.

രാവിലെ ഭക്ഷണമുണ്ടാക്കുന്ന സമയത്ത് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് പിന്നാലെ വീട്ടില്‍ തീപിടിത്തമുണ്ടായി. നാല് പേരും സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. 

അപകടം നടക്കുമ്പോള്‍ കുട്ടികള്‍ ഉറക്കത്തിലായിരുന്നെന്നാണ് വിവരം. അപകടത്തിന് ശേഷം അഗ്‌നിശമന സേന എത്തിയാണ് തീയണച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !