മലപ്പുറം:കാളികാവിൽ രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം. അമ്മയുടെ പരാതിയിൽ പിതാവ് ജുനൈദിനെതിരെ പൊലീസ് കേസെടുത്തു.
കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. കുട്ടിയുടെ തലയിലും മുഖത്തും പരുക്കുകളുണ്ട്. ജുനൈദിനെ ചോദ്യം ചെയ്തു വരികയാണ്. പിതാവിന്റെ പശ്ചാത്തലം അടക്കം സംശയുമുണ്ടെന്നും ജോലി സംബന്ധമായ കാര്യങ്ങളടക്കം അന്വേഷിച്ചു വരികയാണെന്നുമാണ് പൊലീസ് പറയുന്നത്.കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.കാളികാവില്‍ മറ്റൊരു രണ്ടരവയസുകാരിയെ പിതാവ് മര്‍ദിച്ചുകൊന്നത് ഒരാഴ്ച മുന്‍പാണ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ചോദ്യം ചെയ്യലിൽ ഇയാൾക്ക് ലഹരികടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. അറസ്റ്റിലായ ജുനൈദിനും ഇത്തരത്തിൽ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.