ദായൂൻ: ഉത്തർപ്രദേശില്‍ വീണ്ടും പോലീസിന്‍റെ ഏറ്റുമുട്ടല്‍ കൊലപാതകം. കുട്ടികളെ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു.
ഇവരുടെ സഹോദരൻ യുവരാജിന് (10) കത്തിയാക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. യുവരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദായൂനില്‍ ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ആക്രമണത്തിനു പിന്നാലെ സംഭവസ്ഥലത്തിന് ഏഴു കിലോമീറ്റർ മാറിയാണ് പോലീസ് പ്രതിയെ വെടിവച്ചു കൊന്നത്. കുട്ടികളുടെ പിതാവ് വിനോദ് സിംഗ് കോണ്‍ട്രാക്ടറാണ്, അമ്മ സംഗീത ബ്യൂട്ടി പാർലർ ഉടമയാണ്. അടുത്തിടെ സാജിദ് പ്രദേശത്ത് ബാർബർ ഷോപ്പ് തുറന്നിരുന്നു.
അക്രമസംഭവത്തിനു പിന്നാലെ രോഷാകുലരായ നാട്ടുകാർ സാജിന്‍റെ കടയ്ക്കു തീയിട്ടു. സമീപത്തുള്ള ചിലകടകള്‍ക്കും ബൈക്കുകള്‍ക്കും തീയിട്ടു. വിനോദ് സിംഗിന്‍റെ പരാതിയില്‍ പറയുന്നതുപ്രകാരം സാജിദും സഹോദരൻ ജാവേദും കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴിനു വീട്ടിലെത്തി. സാജിദ് ആശുപത്രിച്ചെലവിനായി തന്‍റെ ഭാര്യ സംഗീതയോട് 5,000 രൂപ ആവശ്യപ്പെട്ടു. പണമെടുക്കാൻ ഭാര്യ വീടിനകത്തേക്കു പോയപ്പോള്‍ പ്രതികളും പിന്നാലെ ഉള്ളില്‍പ്രവേശിച്ചു.
സാജിദും ജാവേദും വീടിന്‍റെ മുകള്‍ നിലയിലെത്തി കളിച്ചുകൊണ്ടിരുന്ന ആയുഷിനെയും അഹാനെയും മൂർച്ചയുള്ള കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം വെള്ളമെടുക്കാൻ പോയി തിരിച്ചെത്തിയ യുവരാജിനെയും പ്രതികള്‍ ആക്രമിച്ചു. വിനോദ് സിംഗ് സംഭവം നടക്കുമ്പോള്‍ ജില്ലയ്ക്ക് പുറത്തായിരുന്നു.
ഭാര്യ സംഗീതയെക്കൂടാതെ അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. ആക്രമണത്തിനു കാരണം എന്താണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സാജിന്‍റെ സഹോദരൻ ജാവേദ് ഒളിവിലാണ്. ചോദ്യം ചെയ്യാൻ പ്രതികളുടെ പിതാവ് ബാബു, അമ്മാവൻ കയാമുദ്ദീൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.