തൊടുപുഴ: ഡീന്‍ കുര്യാക്കോസിനെതിരായ എം എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തെ ന്യായീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. മണിയുടേത് നാടന്‍ ഭാഷാ പ്രയോഗം മാത്രമാണ്. തങ്ങള്‍ ആരെയും വ്യക്തിഹത്യ നടത്തുന്ന പാര്‍ട്ടി അല്ലെന്നും വര്‍ഗീസ് പറഞ്ഞു. ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രൻ പാര്‍ട്ടി വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ രാജേന്ദ്രന് സജീവമായി ഇറങ്ങും. രാജേന്ദ്രന് വ്യക്തികളെ കാണുന്നതിനോട് പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ കെ.ആന്റണിയുടെയും കെ കരുണാകരന്റെയും കുടുംബത്തില്‍ നിന്നുള്ളവര്‍ ബിജെപിയില്‍ എത്തി. ഇനി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നും കൂടി ആരെങ്കിലും പോയാല്‍ മതിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.