തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയില്സഹോദരങ്ങളോടൊപ്പം കിടന്നുറങ്ങിയ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി.
ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കുഞ്ഞിനേയും എടുത്ത് ട്രാക്കിലൂടെ ഓടുന്നതിനിടെ ട്രെയിന്‍ വന്നപ്പോഴാണ് പൊന്തക്കാട്ടിലേക്ക് എടുത്ത് ചാടിയതെന്നാണ് പ്രതി ഹസന്‍കുട്ടിയുടെ മൊഴി.എന്നാല്‍ വൈദ്യ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞില്ല. കുഞ്ഞിനെ തട്ടികൊണ്ടുപോയ സമയത്ത് ഹസ്സന് കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളും കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സംഭവശേഷം തമ്പാനൂരിലെത്തിയാണ് ഹസന്‍കുട്ടി രക്ഷപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് ആലുവയിലേക്കും അവിടെ നിന്ന് പഴനിയിലേക്കും പോയെന്നാണ് ഹസന്‍കുട്ടിയുടെ മൊഴി. രണ്ടിടത്തും നേരിട്ടെത്തിച്ച് പൊലീസ് തെളിവെടുക്കും. സിഡബ്ല്യൂസിയുടെ സംരക്ഷണയിലായിരുന്ന രണ്ട് വയസ്സുകാരിയെയും മൂന്ന് സഹോദരങ്ങളെയും രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഒരാഴ്ചത്തേക്കാണ് ഹസന്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.