പോക്കറ്റടിക്കാരൻ, ദുശ്ശകുനം, പരസ്യ പ്രസ്താവനകളില്‍ ജാഗ്രത പാലിക്കണം; രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്,,

ന്യൂഡല്‍ഹി:| ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നതിനിടെ ഇന്ത്യ മുന്നണി നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്.

പരസ്യപ്രസ്താവനകളില്‍ ജാഗ്രത പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുലിന് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ വർഷം നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്ക് എതിരെ 'പോക്കറ്റടിക്കാരൻ' എന്ന പ്രയോഗം നടത്തിയതിന് രാഹുലിന് എതിരെ ഉചിതമായ നടപടിയെടുക്കാൻ ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നല്‍കിയിരുന്നു.

മോദിയെ 'ദുശ്ശകുന'മെന്നും 'പോക്കറ്റടിക്കാര'നെന്നും പരിഹസിച്ചതിന് രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. മാർച്ച്‌ ഒന്നിന് നല്‍കിയ മുന്നറിയിപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോള്‍ ആവർത്തിക്കുകയാണ് ചെയ്തിരിക്കുന്നത്.
പരസ്യ പ്രസ്താവനകള്‍ നടത്തുമ്പോള്‍ എല്ലാ പാർട്ടികള്‍ക്കും താരപ്രചാരകർക്കും സ്ഥാനാർത്ഥികള്‍ക്കും കമ്മീഷൻ നല്‍കിയ നിർദേശങ്ങള്‍ ശ്രദ്ധിക്കണമെന്ന് രാഹുലിനോട് കമ്മീഷൻ ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !