തിരുവനന്തപുരം: പേട്ടയില്‍ തട്ടികൊണ്ടുപോയ രണ്ടു വയസുകാരി മേരിയെ മാതാപിതാക്കള്‍ക്ക് കൈമാറും. കുട്ടിയുടെ ഡിഎന്‍എ പരിശോധന ഫലം വന്നതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കുട്ടി ബിഹാര്‍ സ്വദേശിയുടേത് തന്നെയെന്നാണ് പരിശോധനാ ഫലത്തില്‍ തെളിഞ്ഞു. കുട്ടി നിലവില്‍ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. ശിശുക്ഷേമ സമിതിക്ക് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.അതേ സമയം കേസിലെ പ്രതി ഹസന്‍കുട്ടി പൊലീസ് പിടിയിലായിരുന്നു.പോക്സോ കേസടക്കം എട്ട് കേസുകളിലെ പ്രതിയാണ് ഹസന്. പ്രതിക്കെതിരെ ഐപിസി 359,363 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കുട്ടിയെ ലൈംഗികമായി ഉപയോഗിക്കലായിരുന്നു ലക്ഷ്യമെന്നാണ് പ്രതിയായ ഹസന്‍കുട്ടിയുടെ മൊഴി. കുട്ടികരഞ്ഞപ്പോള്‍ വായ പൊത്തിപിടിച്ചുവെന്നും കുട്ടിയുടെ ബോധം പോയപ്പോള്‍ മരിച്ചുവെന്ന് കരുതി കുട്ടിയെ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് പ്രതിയുടെ മൊഴി.കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ട് ദിവസം മുൻപാണ് ഹസൻ ജയിലില്‍ നിന്ന് ഇറങ്ങിയത്. ബ്രഹ്മോസിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.
ഫെബ്രുവരി 19ന് പുലർച്ചെയാണ് നാടോടി ദമ്പതികളായ ബിഹാർ സ്വദേശികളുടെ മകളെ കാണാതായത്. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ പ്രതി തട്ടിക്കൊണ്ട് പോകുകയായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.