ഹോട്ടലില്‍ നിന്ന് കിട്ടിയ മൗത്ത് ഫ്രഷ്നര്‍ ഉപയോഗിച്ചു, രക്തം ഛ‍ര്‍ദ്ദിച്ച്‌ അഞ്ചുപേര്‍; മരണത്തോട് മല്ലിട്ട് രണ്ടുപേര്‍, കാരണമിത്..

ഹരിയാന: ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് ഞെട്ടിപ്പിക്കുന്നൊരു വാർത്തയാണ് പുറത്തുവരുന്നത്.ഹോട്ടലില്‍ നിന്ന് കിട്ടിയ മൗത്ത് ഫ്രഷ്നർ ഉപയോഗിച്ച അഞ്ചുപേർ രക്തം ഛ‍ർദ്ദിച്ച്‌ ആശുപത്രിയിലായി.

ഇത് പ്രദേശവാസികളില്‍‌ പരിഭ്രാന്തി പരത്തി. വിഷാംശമുള്ള ഫ്രഷ്നറില്‍ ആസിഡും ഉണ്ടായിരുന്നുവെന്നാണ് വിവരം.

ഹോട്ടലില്‍‌ ഭക്ഷണ ശേഷം ലഭിച്ച മൗത്ത് ഫ്രഷ്നർ ഉപയോഗിച്ചതോടെ അസ്വസ്ഥത അഭുവപ്പെട്ട ഉപയോക്താക്കള്‍ മിനിട്ടുകള്‍ക്കം രക്തം ഛർ‌ദ്ദിക്കുകയായിരുന്നു.

വായും ആന്തരിക അവയങ്ങളും പൊള്ളിയെന്നാണ് സൂചന. അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.മാരകമായ ആസിഡാണ് മൗത്ത് ഫ്രഷ്നറില്‍ ഉണ്ടായിരുന്നവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
സോഷ്യല്‍ മീഡിയയില്‍ ഉപയോക്താക്കള്‍ രക്തം ഛർദ്ദിക്കുന്നതിന്റെ വീ‍ഡിയോകള്‍ പ്രചരിച്ചു. അതേസമയം ഇവർ ഏത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചെന്ന കാര്യം വ്യക്തമല്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !