തിരുവനന്തപുരം:സി.പി.എമ്മിന്റെ ചരിത്രത്തിലെ സുവര്‍ണാവസരമാണ് ഇലക്ടറല്‍ ബോണ്ട് കേസ് വിജയം. കേരളം എന്ന ഇട്ടാവട്ടത്ത് മാത്രമുള്ള പാര്‍ട്ടി രാജ്യത്തെ ഏതാണ്ട് ഭൂരിപക്ഷം പാര്‍ട്ടികളെയും വെട്ടിലാക്കിയിരിക്കുകയാണ്.
20,000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ബന്ധമായും നല്‍കണം എന്നതായിരുന്നു ജനപ്രാതിനിധ്യ നിയമം. ഒന്നാം മോദി സര്‍ക്കാര്‍ ഭേദഗതിയിലൂടെ ഈ വ്യവസ്ഥ ഇല്ലാതാക്കിയാണ് ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നത്.എന്നാല്‍ ബോണ്ട് വഴി മിക്ക പാര്‍ട്ടികളും വ്യക്തികളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് വാങ്ങിക്കൂട്ടിയത്. ശരിക്കും പറഞ്ഞാല്‍ നിയമവിധേയമായ അഴിമതായാണെന്ന് പറയാം. അതുകൊണ്ടാണ് സുപ്രീംകോടതി ബോണ്ട് നല്കിയവരുടെയും വാങ്ങിയവരുടെയും വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ആറായിരം കോടിയിലധികം രൂപയാണ് ബി.ജെ.പി വാങ്ങിക്കൂട്ടിയത്.
കോണ്‍ഗ്രസ് രണ്ടായിരം കോടിയും.. ഇവര്‍ രണ്ട് പേരും ഇത് സംബന്ധിച്ച യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. സി.പി.എമ്മിന്റെ ഇടപെടല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബോണ്ടുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും കൈമാറണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചതോടെ ബി.ജെ.പിയും കോണ്‍ഗ്രസും ഗത്യന്തരമില്ലാതായി.
എന്താണ് ഇലക്ടറല്‍ ബോണ്ടെന്ന് അറിയേണ്ടേ? 2017ലെ കേന്ദ്രബജറ്റില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ജെയ്റ്റ്ലിയാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനം കൊണ്ടുവന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഫണ്ട് സമാഹരണത്തിനായി ആവിഷ്ക്കരിച്ചതാണ്.1951ലെ ജനപ്രാതിനിധ്യ നിയമം,
1961ലെ ആദായ നികുതി നിയമം, 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമം, 2013ലെ കമ്ബനി നിയമം എന്നിവയില്‍ ഭേദഗതി വരുത്തിയാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിക്ക് രൂപം നല്‍കിയത്. ഈ പദ്ധതിയും ധനനിയമഭേദഗതികളും ലോക്സഭയില്‍ പണബില്ലായാണ് അവതരിപ്പിച്ചത്.
അന്ന് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്ന മോദി സര്‍ക്കാര്‍ ലോക്സഭയില്‍ മാത്രം പാസാക്കേണ്ട പണബില്ലായി അവതരിപ്പിച്ചതിന്റെ ഗുട്ടന്‍സ് ഇപ്പോ പിടികിട്ടിയില്ലേ. 2018 ജനുവരു രണ്ടിന് വിജ്ഞാപനം ചെയ്ത ഇലക്ടറല്‍ ബോണ്ട് അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് സംഭാവനയായി പണം നല്കുന്ന വ്യക്തികളും സ്ഥാപനങ്ങളും അവരുടെ പേരും വിലാസവും ആരോടും വെളിപ്പെടുത്തേണ്ട.
ഇതിലൂടെ ഏത് പാര്‍ട്ടിക്കും കോടിക്കണക്കിന് രൂപ ആരില്‍ നിന്നും സംഭാവന വാങ്ങാനും, അവര്‍ക്ക് വേണ്ട സഹായം ചെയ്ത് കൊടുക്കാനും അവസരം ഉണ്ടായി. നിയമപോരാട്ടത്തിലൂടെ സി.പി.എം ഇതിന് തടയിടുകയും ജനാധിപത്യത്തെ കൂടുതല്‍ കരുത്തുറ്റതാക്കുകയും ചെയ്തു. എന്നിട്ടും അതിന്റെ നേട്ടം കൊയ്യാനാകാതെ പകച്ച് നില്‍ക്കുകയാണ് സി.പി.എം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.