തിരുവനന്തപുരം: ഇന്ത്യ മുന്നണിയുടെ ഭാഗമായി നില്‍ക്കേണ്ട സിപിഎമ്മും സിപിഐയും കോണ്‍ഗ്രസിനെ എതിർക്കുന്നതു ഗുണകരമാകുന്നതു മോദിക്കും ബിജെപിക്കുമാണെന്നു യുഡിഎഫ് സ്ഥാനാർഥി ശശിതരൂർ.
തിരുവനന്തപുരത്തു മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി മന്ത്രിയാവില്ല. കാരണം അവരുടെ മന്ത്രിസഭയല്ല രാജ്യത്തു വരാൻ പോകുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഇന്ത്യ മുന്നണി അധികാരത്തിലെത്തും. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിക്കു വേണ്ടിയാണ്. വിഴിഞ്ഞം പദ്ധതിക്കായി ഉമ്മൻ ചാണ്ടി അനുവദിച്ച 438 കോടിയുടെ നഷ്ടപരിഹാര പാക്കേജ് പിന്നീടു വന്ന ഇടത് സർക്കാർ അനുവദിച്ചില്ല. ഇതാവശ്യപ്പെട്ടു പ്രക്ഷോഭം നടത്തിയവരുടെ പേരില്‍ സർക്കാർ കേസെടുക്കുകയാണെന്നും കണ്‍വൻഷനില്‍ പങ്കെടുത്തുകൊണ്ടു തരൂർ പറഞ്ഞു.ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിക്കു വേണ്ടിയാണ്: സിപിഎമ്മിൻ്റേത് മോദിയേയും ബിജെപി യേയും സഹായിക്കുന്ന നിലപാട്: ശശി തരൂർ,
0
ബുധനാഴ്ച, മാർച്ച് 20, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.