മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു; രണ്ടാം ഭാര്യയും മകനും അറസ്റ്റില്‍,,

കല്ലമ്പലം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. നാവായിക്കുളം മുക്കുകട കൂനന്‍ ചാലില്‍ അബ്ദുല്‍ മജീദ് (69) ആണ് മരിച്ചത്.

സംഭവത്തില്‍ രണ്ടാം ഭാര്യയേയും മകനെയും കല്ലമ്ബലം പൊലീസ് അറസ്റ്റ് ചെയ്തു. മുക്കുകട കൂനന്‍ചാല്‍ എ.എന്‍.മന്‍സിലില്‍ ബീവികുഞ്ഞ് (52), മുഹമ്മദ് ഷാന്‍ (28)എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ പ്രതിയായ മകളെ കൂടി കിട്ടാനുണ്ടെന്നും ഇവര്‍ ഒളിവില്‍ ആണെന്നും പൊലീസ് അറിയിച്ചു.
ഏറെ നാളായി സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അബ്ദുല്‍ മജീദും ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 20 ന് രാത്രി 10 ന് നടന്ന തര്‍ക്കത്തിലാണ് അബ്ദുല്‍ മജീദിന് ഭാര്യയുടെയും മകന്റെയും മര്‍ദ്ദനമേറ്റത്. തലയിലും കഴുത്തിലും ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ബീവിക്കുഞ്ഞിനെയും മകനെയും ഇന്നലെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !