വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ലോറിയില്‍ നിന്ന് പാറക്കല്ല് തെറിച്ചു തലയില്‍ വീണതിനെത്തുടര്‍ന്ന് മരണപ്പെട്ട ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാര്‍ത്ഥി അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്.
നഷ്ടപരിഹാരമായി ഒരുകോടി രൂപ നല്‍കുമെന്ന് അദാനി കമ്പിനി പ്രതിനിധികള്‍ അനന്തുവിന്റെ വീട്ടിലെത്തിയാണ് അറിയിച്ചത്. എം വിന്‍സെന്റ് എം എല്‍ എയാണ് സമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അനന്തുവിന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം..
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് അദാനി തുറമുഖ കമ്പിനിക്ക് പാറക്കല്ലുകളുമായി പോയ ടിപ്പറില്‍ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടര്‍ന്ന് മരണപ്പെട്ട ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാര്‍ഥി അനന്തുവിന്റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നല്‍കുമെന്ന് അദാനി കമ്പിനി പ്രതിനിധികള്‍ മരണപ്പെട്ട അനന്തുവിന്റെ വീട്ടിലെത്തി അറിയിച്ചു.
കഴിഞ്ഞ ദിവസം കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഈ ആവശ്യം ഉള്‍പ്പടെ ഞങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ സഹായം കൊണ്ട് അനന്തുവിന്റെ ജീവന് പകരമാകില്ലെങ്കിലും വിദ്യാഭ്യാസ വായ്പകള്‍ ഉള്‍പ്പടെ കടുത്ത സാമ്പത്തിക ബാദ്ധ്യതകള്‍ നിലവിലുള്ള ആ കുടുംബത്തിന് ഒരു ആശ്വാസം പകരുമെന്ന് വിശ്വസിക്കാം. അതുപോലെ തുറമുഖത്തേക്കുള്ള പാറക്കല്ലുകള്‍ കയറ്റിയ ടിപ്പറിലെ പാറ വീണ് കാലിന് ഗുരുതര പരിക്കേറ്റ ടീച്ചര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം രണ്ടു ദിവസത്തിനകം തീരുമാനിച്ച് അറിയിക്കാമെന്നും അദാനി തുറമുഖ കമ്പിനി അറിയിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സാധനസാമഗ്രികള്‍ എത്തിക്കുന്ന വാഹന ഗതാഗതത്തിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നിബന്ധനകള്‍ ഇന്ന് ജില്ലാ കളക്ടര്‍ പുറത്തിറക്കി. ആയത് ക്യത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ അധികാരികളും പൊലീസും ഗതാഗത വകുപ്പും തയ്യാറായാല്‍ ഇനിയെങ്കിലും ഇതുപോലുള്ള അപകടങ്ങള്‍ ഒഴിവാക്കപ്പെടാന്‍ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.