തൃശൂർ: കുത്തേറ്റ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തൃശൂർ മണ്ണുത്തിയിലാണ് സംഭവം. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം.മൃതദേഹത്തിന്റെ വയറ്റില്‍ കുത്തേറ്റ പാടുണ്ട്. മാംസം അടർന്നുപോയ നിലയിലായിരുന്നു. പുലർച്ചെ നടക്കാനിറങ്ങിയ നാട്ടുകാരാണ് മൃതദേഹം കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. ഇടുപ്പിന് സമീപമാണ് കുത്തേറ്റത്. മൃതദേഹം ഇപ്പോള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.
0
ഞായറാഴ്ച, മാർച്ച് 24, 2024

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.