പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആങ്ങമൂഴി സ്വദേശിനി പത്മകുമാരിയാണ് മരിച്ചത്.
വീടിന്റെ മുകളിലേക്ക് പാറക്കല്ല് വന്ന് വീഴുകയായിരുന്നു. ഇതോടെ വീട് തകരുകയും പത്മകുമാരി അപകടത്തില്‍പ്പെടുകയുമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താപനില ഉയരുന്നതിനാല്‍ പത്തനംതിട്ടയില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നലെ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ജില്ലയില്‍ കനത്ത മഴ പെയ്തത്. പത്തനംതിട്ടയ്ക്ക് പുറമെ പാലക്കാട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.പത്തനംതിട്ടയില്‍ കനത്ത മഴ; വീടിന് മുകളിലേയ്ക്ക് പാറക്കല്ല് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം,,
0
ശനിയാഴ്ച, മാർച്ച് 09, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.